Latest News

വരവ് ഷൂട്ടിംഗിനിടെ ജീപ്പ് മറിഞ്ഞു; ജീപ്പിന്റെ പിറകില്‍ തൂങ്ങി നില്ക്കുന്ന സമയത്ത് വളച്ചപ്പോള്‍ ജീപ്പ് മറിഞ്ഞു; ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്; തല പോയി ഇടിക്കണ്ടതായിരുന്നു; പുതിയ ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവം പങ്ക് വച്ച് ദീപക് പറമ്പോല്‍

Malayalilife
വരവ് ഷൂട്ടിംഗിനിടെ ജീപ്പ് മറിഞ്ഞു; ജീപ്പിന്റെ പിറകില്‍ തൂങ്ങി നില്ക്കുന്ന സമയത്ത് വളച്ചപ്പോള്‍ ജീപ്പ് മറിഞ്ഞു; ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്; തല പോയി ഇടിക്കണ്ടതായിരുന്നു; പുതിയ ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവം പങ്ക് വച്ച് ദീപക് പറമ്പോല്‍

ജോജു ജോര്‍ജ്- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയാണ് വരവ്.ജൂലൈ 16 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നടന്‍ ദീപക് പറമ്പോലും പ്രധാന വേഷത്തിലെത്തിയിരുന്നു. 'വരവ്' ചിത്രീരണത്തിനിടെയുണ്ടായ ഒരപകടത്തെ കുറിച്ച് പറയുകയാണ് നടനിപ്പോള്‍.റെഡ് എഫ്എം മലയാളത്തിന് നലകിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

'സിനിമയിലെ ഒരു സീക്വന്‍സ് ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. ജീപ്പ് മറിഞ്ഞു പോയി. എന്തോ ഒരു ഭാ?ഗ്യത്തിന് രക്ഷപ്പെട്ടതാണെന്നാണ് ആ വീഡിയോ കണ്ടപ്പോള്‍ എനിക്ക് മനസിലായ കാര്യം. അല്ലെങ്കില്‍ ഞാന്‍ തട്ടി പോകണ്ടതായിരുന്നു. ജീപ്പിന്റെ പിറകില്‍ ഞാന്‍ തൂങ്ങി നില്‍ക്കുവായിരുന്നു. വളയ്ക്കുന്ന സമയത്ത് ജീപ്പ് മറിഞ്ഞ് പോയതാണ്.

ആര്‍ക്കും ഗുരുതരമായ പരിക്കൊന്നും പറ്റിയിരുന്നില്ല. ചെറിയ ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. പക്ഷേ ദൈവം സ?ഹായിച്ച് വലിയ പ്രശ്‌നമൊന്നും ഉണ്ടായില്ല. ശരിക്കും എന്റെ തല പോയി ഇടിക്കണ്ടതായിരുന്നു. മറിയുന്ന സമയത്ത് എവിടെയോ ഒരു സ്ലോ മോഷന്‍ കിട്ടിയ പോലെ എനിക്ക് തോന്നി. ആ സമയത്ത് ഞാന്‍ ചാടി. എന്റെ കാലിന്റെ മുട്ടും കയ്യും ചെറുതായി മുറിഞ്ഞു അത്രയേ ഉണ്ടായുള്ളൂ. ജീപ്പ് നല്ല സ്പീഡില്‍ ആണ് മറിഞ്ഞത്. ആ മറിയുന്ന സമയത്ത്, എനിക്കെന്തോ... ചിലപ്പോള്‍ നമ്മള്‍ രക്ഷപ്പെടാന്‍ വേണ്ടിയിട്ട് വന്ന ഒരു തോന്നല്‍ ആയിരിക്കാം. അല്ലെങ്കില്‍ ശരിക്കും എന്റെ തല ഇടിക്കേണ്ടതായിരുന്നു', ദീപകിന്റെ വാക്കുകള്‍.

ജോജു ജോര്‍ജ്, വാണി വിശ്വനാഥ്, സുകന്യ, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, സാനിയ അയ്യപ്പന്‍ തുടങ്ങി നിരവധി താരങ്ങളാണ് വരവില്‍ അണിനിരക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലകേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിര്‍വ്വഹിച്ച എ.കെ. സാജന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2010-ല്‍ പുറത്തിറങ്ങിയ ' മലര്‍വാടി ആര്‍ട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ദീപക് പറമ്പോല്‍. തുടര്‍ന്ന് ' തട്ടത്തില്‍ മറയത്ത്' , ' തിര' , ' കുഞ്ഞിരാമായണം' , ' കണ്ണൂര്‍ സ്‌ക്വാഡ്' , ' മഞ്ഞുമ്മല്‍ ബോയ്സ്' തുടങ്ങി നിരവധി സിനിമകളില്‍ ദീപക് പറമ്പോല്‍ അഭിനയിച്ചു.

deepak parambol movie varav

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES