മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനു സിത്താര. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ സജീവമായതും നായികയായി പ്രശസ്തയായതും. എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് പെരുത്ത് ഇഷ്ടമായി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ വണ്ണം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് താരം എന്ന് തുറന്ന് പറയുകയാണ്.
മലയാളത്തിലെ മുൻനിര നായികാ പദവിയിൽ ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ ആണ് താരം എത്തിയത്. എന്നാൽ മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ ആണ് താരം ചേക്കേറിയത്. അഭിനയത്തിനൊപ്പം നൃത്തത്തിലും താരം ഏറെ സജീവയാണ്. പ്രേക്ഷകർക്ക് അനുവിനെ താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ വലിയ ഇഷ്ടവുമാണ്.
നിലവിൽ തന്റെ വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരം. അതിന്റെ ഭാഗമായി താരം പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അനുസിതാര ഈ രസകരമായ പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആണ് ഷെയർ ചെയ്തത്. അനുസിതാര ആരാധകർക്ക് മുന്നിൽ താൻ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം വാരിവലിച്ചു കഴിക്കുന്ന ഭർത്താവിനെ ആയിരുന്നു തുറന്നുകാട്ടിയത്. “ഞാൻ കഷ്ടപ്പെട്ട് ഡയറ്റ് ഇരിക്കുമ്പോൾ എൻറെ ഭർത്താവ് എന്നോട് ചെയ്യുന്നത് എന്താണെന്ന് കണ്ടോ?” ഇതായിരുന്നു ചിത്രത്തിനൊപ്പം അനുസിതാര പങ്കുവെച്ച് കുറിപ്പ്.