കഴിഞ്ഞ 26 വര്‍ഷമായി താനടക്കം നാല് മക്കളുടെ കാര്യത്തിനാണ് അമ്മ ഏറ്റവും കൂടുതല്‍ സമയം കണ്ടെത്തുന്നത്; അമ്മയെ കുറിച്ച് പറഞ്ഞ് അഹാന കൃഷ്ണ

Malayalilife
topbanner
കഴിഞ്ഞ 26 വര്‍ഷമായി താനടക്കം നാല് മക്കളുടെ കാര്യത്തിനാണ് അമ്മ ഏറ്റവും കൂടുതല്‍ സമയം കണ്ടെത്തുന്നത്; അമ്മയെ കുറിച്ച് പറഞ്ഞ് അഹാന കൃഷ്ണ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാകാറുണ്ട്.  എന്നാൽ ഇപ്പോൾ അമ്മ സിന്ധു കൃഷ്ണയുടെ ഏറ്റവും വലിയ പോസ്റ്റിവിറ്റിയും നെഗറ്റിവിറ്റിയും ഒന്നു തന്നെയെന്ന് പറയുകയാണ് മകൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിക്കൂടെയാണ് ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്.

കഴിഞ്ഞ 26 വര്‍ഷമായി താനടക്കം നാല് മക്കളുടെ കാര്യത്തിനാണ് അമ്മ ഏറ്റവും കൂടുതല്‍ സമയം കണ്ടെത്തുന്നത്. അത് ഒരു വലിയ പോസറ്റിവ് കാര്യമാണന്നും എന്നാല്‍ സ്വയം മറന്ന് മറ്റുള്ളവര്‍ക്കായി സമയം മാറ്റിവെക്കുന്നത് ഒരു നെഗറ്റിവ് കാര്യമാണ്. ഒരോരുത്തരും എപ്പോഴും പ്രഥമ പരിഗണന നല്‍കേണ്ടത് അവരവരുവടെ സന്തോഷത്തിന് വേണ്ടിയായിരിക്കണം. എന്നാല്‍ താന്‍ അങ്ങനെ നിന്നതു കൊണ്ടാണ് മക്കളെല്ലാരും സന്തോഷത്തോടെ ജീവിക്കുന്നതെന്നാണ് സിന്ധു കൃഷണ മറുപടി നല്‍കിയത്.

സോഷ്യല്‍ മീഡിയയില്‍  നടന്‍ കൃഷണകുമാറിന്റെത് ഏറെ ആരാധകരുളള താരകുടുംബമാണ്. പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാന്‍ വളരെ കുറച്ച് ചിത്രത്തില്‍ മാത്രമേ അഹാന അഭിനയിച്ചിട്ടുള്ളൂവെങ്കിലും നടിക്കു കഴിഞ്ഞിട്ടുണ്ട്. അഹാനയ്ക്ക് പിന്നാലെ ഇളയ രണ്ട് സഹോദരിമാരും സിനിമയില്‍ അഭിനയിച്ചു.

Actress ahana krishna words about mother positive side and negative side

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES