മലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ ഭീഷ്മപര്‍വത്തില്‍ താരത്തിന്റെഡയലോഗിനെ കുറിച്ച് തുറന്ന് പറയുകയാണ് ലെന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
വളരെ അധികം ദൈര്‍ഘ്യമുള്ള ഡയലോകുകള്‍ മനഃപാഠം ചെയ്ത് പഠിയ്ക്കുന്നതില്‍ മുന്നിലാണ് പൃഥ്വിരാജും സിദ്ധിഖും മോഹന്‍ലാലും. തുടക്ക കാലത്ത് എനിക്ക് വളരെ അധികം പ്രയാസമുള്ള കാര്യമായിരുന്നു അത്തരം ഡയലോഗുകള്‍. ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്.മോഹന്‍ലാല്‍ നിന്ന് ആണ് എങ്ങിനെ നീളമുള്ള ഡയലോഗുകള്‍ ഈസിയായി പഠിക്കാനുള്ള വഴി പഠിച്ചെടുത്തത്.
ചിത്രത്തില്‍ മമ്മൂക്കയുടേത് വേറെ ലെവല്‍ പ്രകടനമായിരുന്നു.അദ്ദേഹത്തിനൊപ്പം നല്ല സീനുകളുടെ ഭാഗമാകാനായി. മമ്മൂക്കയോട് ഫോണില്‍ സംസാരിക്കുന്ന രംഗങ്ങളാണെങ്കിലും അപ്പുറത്ത് മമ്മൂക്കയുടെ ഉഗ്രന്‍ പെര്‍ഫോമന്‍സ് കാരണം നമ്മള്‍ക്കും ബെറ്ററായ ഒരു റിസള്‍ട്ട് ്‌കൊടുക്കാനായി. ഭീഷ്മ പര്‍വ്വത്തിലെ മറക്കാനാകാത്ത ഒരു അനുഭവം മമ്മൂക്കയുടെ അഭിനന്ദനമാണ്. കുറയ്‌ക്കേണ്ടവരുടെ എണ്ണം കൂടും എന്ന ഡയലോഗ് വരുന്ന സീനില്‍ മൈക്കിളിനോട് സൂസന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നതാണല്ലോ. അത് എടുത്ത് ശേഷം നന്നായിരുന്നു ചെയ്തത് എന്ന് മമ്മൂക്ക അഭിനന്ദിച്ചു. ഇത്ര കാലത്തിനിടെ ആദ്യമായാണ്. ഒരു വലിയ അവാര്‍്ഡ് കിട്ടിയ പോലെ തോന്നി. ഞാന്‍ ശരിക്കും ത്രില്ലടിച്ചു പോയി. അത് നല്‍കിയ ഊര്‍ജം ചെറുതല്ല. എന്നാണ് ഭീഷ്മപര്‍വത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും ലെന നേരത്തെ പങ്കുവെച്ചിരുന്നു. ലെന പറയുന്നത്.