Latest News

50ന് ശേഷം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണ്; 80ല്‍ നിന്നും 68ലേക്ക്; വര്‍ക്കൗട്ടുമായി നടി മാല പാര്‍വതി

Malayalilife
50ന് ശേഷം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണ്; 80ല്‍ നിന്നും 68ലേക്ക്; വര്‍ക്കൗട്ടുമായി നടി മാല പാര്‍വതി

ലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വ്വതി. നടി എന്നതിലുപരി സമകാലിക വിഷയങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തി സോഷ്യല്‍മീഡിയയില്‍ സജീവവുമാണ് താരം. എന്നാല്‍ ഇന്ന്  പുതുതലമുറക്കാര്‍ മാത്രമല്ല ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നതെന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. മൂന്ന് മാസം കൊണ്ട് ശരീരഭാരം 80ല്‍ നിന്ന് 68ലേക്ക് എത്തിച്ചിരിക്കുകയാണ് താരം സോഷ്യൽ മീഡിയയിലൂടെ തുറന്ന് പറയുകയാണ്.

’50ന് ശേഷം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ ചിലപ്പോള്‍ ആ സ്ഥലവും പരിശീലകരും അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കും’. താരത്തിന്റെ പോസ്റ്റ് ശരീരഭാരം കുറയ്ക്കാന്‍ പ്രോത്സാഹിപ്പിച്ചവര്‍ക്ക് നന്ദി കുറിച്ചുകൊണ്ടായിരുന്നു. മാര്‍ച്ച് 12 മുതല്‍ തുടങ്ങിയ വര്‍ക്കൗട്ടിന്റെ വിവരങ്ങളാണ് മാലാ പാര്‍വതി പങ്കുവച്ചത്.

അതെ സമയം  ഇന്‍സ്റ്റഗ്രാമില്‍ മേക്കോവര്‍ ചിത്രം പങ്കുവെച്ചാണ് 80 കിലോ ശരീര ഭാരത്തില്‍ നിന്നും 68ല്‍ എത്തിയതിനെ കുറിച്ച് മാലാ പാര്‍വതി വ്യക്തമാക്കിയത്. 

Actress mala parvathy words about work out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES