മലയാള സിനിമയുടെ ഒരുകാലത്തെ താരറാണിയായിരുന്നു ശാന്തി. നാലു ഭാഷകളിലായി 120 ൽ പരം ചിത്രങ്ങളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നളിനി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ ലോകത്തിന് പുറമെ തെന്നിന്ത്യൻ സിനിമയും നടി അടക്കി വാണിരുന്ന താരം. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശാന്തി അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. എ ബി രാജിന്റെ അഗ്നിശരം എന്ന ചിത്രത്തിൽ ജയന്റെ സഹോദരിയായിട്ടായിരുന്നു സിനിമ ജീവിതം ആരംംഭിച്ചത്. സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കുവാൻ ആരംഭിച്ചതോടെ ഏഴാം ക്ലാസിൽ പഠിപ്പ് നിർത്തി.
നൃത്ത സംവിധായകൻ വൈക്കം കൃഷ്ണ മൂർത്തിയുടെ എട്ട് മക്കളിൽ അഞ്ചാമത്തെ മകളായിട്ടായിരുന്നു നിളിനിയുടെ ജനനം. റാണി എന്നായിരുന്നു ശരിയായ പേര്. സിനിമയിലേക്ക് ചുവട് വച്ചതോടെ പേര് മാറ്റി നളിനി എന്നാക്കുകയായിരുന്നു. ഇന്ന് മുത്തശ്ശിയായി കുടുംബത്തിനോടൊപ്പം മലയാളത്തിലെ പ്രിയനായിക ജീവിക്കുകയാണ് . ഇപ്പോഴിത ജീവിതത്തിൽ സംഭവിച്ച വിവാഹം എന്ന തെറ്റിനെ കുറിച്ച് വർഷങ്ങൾക്ക് ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
നൃത്ത സംവിധായകൻ വൈക്കം കൃഷ്ണ മൂർത്തിയുടെ അഞ്ചാമത്തെ മകൾ റാണി എങ്ങനെ നളിനിയാണെന്ന് ഇപ്പോൾ താരം തുറന്ന് പറയുന്നത്. മലയാളത്തിലെ രണ്ടാമത്തെ ചിത്രമായിരുന്നു ഇടവേള. ആ ചിത്രത്തിന്റെ നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളി സാറാണ് റാണിക്ക് നളിനി എന്ന പേര് നൽകിയിരിക്കുന്നത്. സംവിധായകൻ മോഹൻസാർ നളിനി എന്നു വിളിക്കുമ്പോൾ അത് എന്റെ പേരാണെന്ന് പോലും അറിയാതെ ഇരുന്ന സമയം. അത് കണ്ട് ലൊക്കേഷനിൽ എല്ലാവരും ഉറക്കെ ചിരിച്ചു.അവർ എന്റെ പേര് റാണി പദ്മിനി, റാണി ചന്ദ്ര എന്നിങ്ങനെയുള്ള നടിമാരുള്ളത് കൊണ്ടാകാം മാറ്റിയത് തോന്നുന്നു. പ്രേക്ഷകർ നളിനി എന്ന പേര് വിളിക്കുന്നു വീട്ടുകാർ റാണി എന്നും . റാണിഎന്ന പേരിനെക്കാൾ കൂടുതൽ ഇഷ്ടം നളിനിയോടാണെന്നു താരം പറയുന്നതും.
തന്റെ വിവാഹ ജീവിതം ഒരു ശാപമായിരുന്നു. അതിൽ ഏറെ കുറ്റബോധവുമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും ഒരുപാട് സന്തോഷം ലഭിക്കുമെന്ന് കരുതി എടുത്ത തീരുമാനമായിരുന്നു അത്. എന്നാൽ സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല എന്നും ഒരു വേള നളിനി തുറന്ന് പറഞ്ഞു . തമിഴിൽ കുറെ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു, അത് പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ തന്നെ വേർപിരിയുകയും ചെയ്തു.വിവാഹം കൊണ്ട് ലഭിച്ചത് രണ്ട് നല്ല മക്കളെ മാത്രമായിരുന്നു.
സ്നേഹമുള്ള സിംഹം, ആവനാഴി, അടിമകൾ ഉമകൾ, വാർത്ത തുടങ്ങിയ ചിത്രങ്ങൾ മമ്മൂട്ടിക്കൊപ്പം ചെയ്തു. ഇതിൽ സ്നേഹമുളള സിംഹമാണ് നളിനിക്ക് ഇന്നും പ്രിയപ്പെട്ടത്. മായ എന്ന വിളി ഒരുപാട് ലഭിച്ചിരുന്നു. മോഹൻലാലും അടിമകൾ ഉടലുകൾ, വാർത്ത എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഭൂമിയിലെ രാജാക്കന്മാരിൽ മോഹൻലാലിന്റെ നായികയായി തിളങ്ങി. ശശി സാറിന്റെ സിനിമകളിൽ മികച്ച കഥാപാത്രങ്ങൽ താരത്തെ തേടി എത്തിയിരുന്നു ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ചിത്രം ഒരിക്കലും നളിനിക്ക് മറക്കാൻ കഴിയില്ല.
. ഒരു അധ്യാപികയാവണമെന്ന് ജീവിതത്തിൽ ഒരുപാട് നളിനി ആഗ്രഹിച്ചിരുന്നത്. ആ ആഗ്രഹം ഇപ്പോഴുമുണ്ട്. ദിവസവും കഥ കൊച്ചുമക്കളുടെ മുന്നിൽ പറച്ചിൽ നടത്തി സ്വയം അധ്യാപികയായി മാറുന്നുണ്ട്. നടക്കാതെ പോയ ഈ ആഗ്രഹം അടുത്ത ജന്മത്തിൽ സാക്ഷാത്കരിക്കണം. എന്നാൽ ഇനി സിനിമയിൽ വരൻ ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ല. ദൈവം കൊണ്ടു വന്നതാണ്. എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല. എന്റെ മക്കളെ നന്നായി പഠിപ്പിച്ചു. അവർ സിനിമയിൽ വരരുതെന്ന് കടുത്ത തീരുമാനം ഞാൻ എടുത്തു.വീട്ടിൽ ഒരിക്കൽ പോലും സിനിമ സംസാരിച്ചിരുന്നില്ല. എന്റെ അഭിമുഖം വന്ന മാഗസീൻ പോലും കാണിച്ചില്ല എന്നും നളിനി തുറന്ന് പറയുകയാണ്.