കഴിഞ്ഞ ദിവസമായിരുന്നു നയൻതാരയുടെയും കാമുകൻ വിഗ്നേഷ് ശിവന്റെയും ആഡംബരപൂർണ്ണമായ വിവാഹം നടന്നത്. നിരവധി താരങ്ങൾ അണി നിരന്നായിരുന്നു രാജ പ്രൗഢിയിൽ വിവാഹം. ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ മഹാബലിപുരത്ത് വെച്ച ചടങ്ങിൽ നടന്നത്. നിരവധിപ്പേർ ആയിരുന്നു നയൻതാരയുടെ സൗന്ദര്യത്തെയും വസ്ത്രത്തെയും പുകഴ്ത്തി എത്തിയിരുന്നു. അതീവ സുന്ദരിയായാണ് നയൻസ് വിവാഹത്തിന് എത്തിയത്.
കട്ടിയേറിയ മെറ്റീരിയൽ കൊണ്ടു വിവാഹദിവസം നയൻതാര അണിഞ്ഞിരുന്ന സാരിനിർമിച്ചതാണ്. ഡോളി ജെയിൻ നയൻസിനെ രണ്ട് അടുക്കുകൾ മാത്രമിട്ട്, ബ്ലൗസുമായും മറ്റും തുന്നിച്ചേർത്താണ് സാരി അണിയിച്ചിരിക്കുന്നത്. അതാണ് താരത്തിന്റെ വിവാഹലുക്കിന്റെ പ്രധാന ഹൈലൈറ്റ്. തെന്നിന്ത്യയിലെ തന്നെ പ്രശസ്തയായ സാരി ഡ്രേപ്പിങ് ആർട്ടിസ്റ്റാണ് ഡോളി ജെയിൻ.
വിഘ്നേശ് ശിവന്റെ സംവിധാനത്തിൽ കാതുവാക്കിലെ രണ്ടു കാതൽ ചിത്രമാണ് നയൻതാര നായികയായി ഇനി പ്രദർശനത്തിനെത്താനുള്ളത്. ചിത്രത്തിന്റെ തിരക്കഥയും വിഘ്നേശ് ശിവന്റേതാണ്. നടി സാമന്തയും വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തിൽ നായികയാണ്. അതേസമയം, തെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നായികമാരിൽ ഒന്നാമതാണ് പ്രിയ നടി നയൻതാര.