മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മലയാള സിനിമയിലെ പ്രണയ ജോഡികളില്‍ നിന്നും ബിജുമേനോനുമായിട്ടുളള വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്ന സംയുക്ത പൊതുപരിപാടികളിലും പരസ്യചിത്രങ്ങളിലും നിറസാന്നിധ്യമാണ്. 2002 നവംബറിൽ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി.
സംയുക്ത പൂർണമായി സിനിമയോട് വിവാഹത്തോടെ വിടുകയും ചെയ്തു. പിന്നാലെ ഒരു മകനും ഈ ദമ്പതികൾക്ക് പിറന്നു. പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോൾ സംയുക്തയും കടന്ന് പോയത്. എന്നാൽ ഇപ്പോൾ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.
സംയുക്തയുടെ ഇപ്പോഴത്തെ ഇഷ്ടം യോഗയ്ക്ക് വേണ്ടി ധാരാളം സമയം മാറ്റി വയ്ക്കുകയാണ് . അടുത്തിടെ താരം ആരാധകരുമായി യോഗയിൽ പഠനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ്പങ്കുവച്ചിരുന്നു. കടുത്ത യോഗാമുറകൾ പോലും വളരെ അനായാസമായാണ് താരം ചെയ്യുന്നത്. ഇടയ്ക്കെല്ലാം അത്തരം വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുമുണ്ട്. അത്തരത്തിൽ ഇൻസ്റ്റയിൽ പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.