Latest News

ഇതിനായി ഞാന്‍ അഞ്ച് വര്‍ഷമാണ് കാത്തിരുന്നത്; ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാം; ഇതൊക്കെ വളരെ ക്രിയേറ്റീവായിട്ടുള്ളതല്ലേ; മനസ്സിലെ വലിയൊരു ആഗ്രഹം തുറന്നുപറഞ്ഞ് പാര്‍വതി; സംവിധായികയായി ചുവടുവയ്ക്കാന്‍ പാര്‍വ്വതി തിരുവോത്ത്

Malayalilife
 ഇതിനായി ഞാന്‍ അഞ്ച് വര്‍ഷമാണ് കാത്തിരുന്നത്; ബാക്കി കാര്യങ്ങള്‍ പിന്നീട് അറിയിക്കാം; ഇതൊക്കെ വളരെ ക്രിയേറ്റീവായിട്ടുള്ളതല്ലേ; മനസ്സിലെ വലിയൊരു ആഗ്രഹം തുറന്നുപറഞ്ഞ് പാര്‍വതി; സംവിധായികയായി ചുവടുവയ്ക്കാന്‍ പാര്‍വ്വതി തിരുവോത്ത്

 മലയാള സിനിമയിലെ പ്രമുഖ താരം പാര്‍വതി തിരുവോത്ത് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയാനൊരുങ്ങുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ പുതിയ ചുവടുവെപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. 

 കോവിഡ് കാലത്താണ് ഈ ചിത്രത്തിന്റെ തിരക്കഥ തന്നിലേക്ക് എത്തുന്നതെന്ന് പാര്‍വതി പറയുന്നു. പലരും മുന്‍പും സംവിധാനത്തിനായി തന്നെ സമീപിച്ചിട്ടുണ്ടെങ്കിലും, ഈ തിരക്കഥ വായിച്ചപ്പോഴാണ് തന്റെ ആദ്യ സംവിധാന സംരംഭം ഇതായിരിക്കണമെന്ന് താന്‍ ആഗ്രഹിച്ചതെന്ന് താരം വ്യക്തമാക്കി. ഈ സിനിമയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ കാത്തിരിക്കുകയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. അഭിനയം ക്രിയേറ്റീവായ കാര്യമാണെന്നും അത് തനിക്ക് വലിയ സംതൃപ്തി നല്‍കുന്നുണ്ടെങ്കിലും, അതിനപ്പുറം മറ്റെന്തോ കൂടി ചെയ്യാനുണ്ടെന്ന തോന്നലാണ് സംവിധാനത്തിലേക്ക് നയിച്ചതെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. 

2006-ല്‍ 'ഔട്ട് ഓഫ് സിലബസ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച പാര്‍വതി, അതേ വര്‍ഷം പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസിന്റെ 'നോട്ട്ബുക്ക്' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട് മരിയാന്‍, ബാംഗ്ലൂര്‍ ഡേയ്സ്, എന്ന് നിന്റെ മൊയ്ദീന്‍, ചാര്‍ളി, ടേക്ക് ഓഫ്, ഉയരെ, കൂടെ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച താരം ബോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. 

അഭിനയരംഗത്തും സജീവമായ പാര്‍വതിയുടേതായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍', പൃഥ്വിരാജ് നായകനാവുന്ന 'ഐ നോബഡി' എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 'റോഷാക്ക്' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' എന്ന സിനിമയുടെ ടീസറിന് ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

parvathy thiruvothu direct movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES