ഇന്ന് താന്‍ ഒരുപാടാളുകളുടെ അമ്മയാണ്; കുട്ടികള്‍ അമ്മ എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ട്; തുറന്ന് പറഞ്ഞ് നടി ഷക്കീല

Malayalilife
ഇന്ന് താന്‍ ഒരുപാടാളുകളുടെ അമ്മയാണ്; കുട്ടികള്‍ അമ്മ എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ട്; തുറന്ന് പറഞ്ഞ് നടി ഷക്കീല

ലയാള സിനിമ ലോകത്ത് ഒരു കാലത്ത്  മിന്നും താരം ആയിരുന്നു ഷക്കീല. ബി ഗ്രേഡ് ചിത്രങ്ങളിലൂടെ യുവാക്കളുടെ  പ്രിയങ്കരിയായി മാറാനും താരത്തിന് സാധിച്ചു.  പലപ്പോഴും ഷക്കീല തന്നെ വീട്ടിലെ പ്രതീകൂല സാഹചര്യത്തില്‍ നിന്നുമാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തിയത് എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്.  കരിയറിലെ തുടക്കകാലത്താണ് സ്വന്തമായി അഭിപ്രായമൊന്നുമില്ലാത്ത സമയത്ത് ഗ്ലാമറസായിട്ടുള്ള വേഷങ്ങള്‍ സ്വീകരിച്ചതെന്നും ഷക്കീല തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.  തനിക്ക് കൂട്ടിന് ഒരു മകളുമുണ്ടെന്ന് ഷക്കീല അടുത്തിടെ ഒരു ടിവി ഷോയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.  എന്നാൽ ഇപ്പോൾ  തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മകള്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു.

ഇന്ന് താന്‍ ഒരുപാടാളുകളുടെ അമ്മയാണെന്ന് പറയുകയാണ് ഷക്കീല. തന്നെ കുട്ടികള്‍ അമ്മ എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. ഞാന്‍ പ്രസസവിച്ചിട്ടില്ല. പക്ഷേ എന്നെ ഒരുപാടാളുകള്‍ അമ്മ എന്ന് വിളിക്കുന്നു. സ്‌നേഹത്തോടെ സംസാരിക്കുന്നു. എനിക്കതില്‍ അഭിമാനമുണ്ട് .

നേരത്തെ തന്റെ ബയോപിക് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. എന്നെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ്, അഭിനേതാവായ രാജീവ് പിള്ള എന്നിവരോട് ഷക്കീല നന്ദി പറഞ്ഞു. തന്നെക്കുറിച്ച് മോശമായി ഒന്നും എഴുതാത്തതിന് മാധ്യമങ്ങള്‍ക്ക് നന്ദി. ഭാവിയില്‍ സിനിമയിലേക്ക് വരുന്ന നടിമാരോടും പഠിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരോടും തനിക്ക് പറ്റിയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും വഞ്ചിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കാനും സൂക്ഷിക്കണം.

എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ വേദനയുടെ പങ്ക് ഉണ്ട്, അതിനാല്‍ ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നില്ല എനിക്ക് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നവരെ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ല.

Actress shakeela words about her personal life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES