ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പപ്പ പോയി; ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല: സുരഭി ലക്ഷ്മി

Malayalilife
 ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പപ്പ പോയി;  ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല: സുരഭി ലക്ഷ്മി

ലയാള സിനിമ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. എന്നാൽ ഇപ്പോൾ ഫാദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട് സുരഭി പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സുരഭി അച്ഛനെ  കുറിച്ച് പങ്കുവച്ചത്.

ഒരു അഭിനേത്രിയെന്ന നിലയില്‍ അംഗീകാരങ്ങളും അഭിനന്ദനങ്ങളും എന്നെ തേടിയെത്തുമ്പോഴും മനസ്സില്‍ ഒരു നോവായി മയങ്ങുന്ന ഒന്നുണ്ട്. നാല് വയസ്സില്‍ ഒരു തയ്യാറെടുപ്പുകളുമില്ലാതെ എന്നെ സ്റ്റേജിലേക്ക് കൈ പിടിച്ചു കയറ്റിയ, എന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞ എന്റെ അച്ഛന്‍. ഇന്ന് എന്റെ സിനിമകള്‍ കാണാന്‍, എന്റെ ഈ യാത്രയുടെ മധുരം പങ്കിടാന്‍ പപ്പ കൂടെയില്ല എന്നാണ് സുരഭി പറയുന്നത്.

ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പപ്പ പോയി. പക്ഷെ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല. സ്റ്റീയറിങ് പിടിപ്പിച്ച് ഡ്രൈവിംഗ് പഠിക്കാന്‍ പ്രേരിപ്പിച്ചതും, ചാക്കോ എന്ന് വിളിച്ച് എന്റെ മൂക്ക് പിടിച്ച് വലിക്കാറുള്ളതും, ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി ബോയ് കട്ട് അടിപിക്കാറുള്ളതും, എല്ലാം ഓര്‍മച്ചെപ്പില്‍ ഭദ്രമാണെന്നും സുരഭി പറയുന്നു.

നിരവധി പേര്‍ കമന്റുകളിലൂടെ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ മൂക്കു പിടിച്ചു നീട്ടിയതു കൊണ്ടു ഇന്ദിരാ ഗാന്ധിയെ പോലെ നീളമുള്ള മൂക്കു കിട്ടി. ഉയരങ്ങളില്‍ എത്താം. പപ്പക്കു നന്ദി. പപ്പ ജീവിച്ചിരുന്നുവെങ്കില്‍ എനിക്കും മുക്കു നീട്ടിക്കണമായിരുന്നു പക്ഷേ എന്റെ നിര്‍ഭാഗ്യം കൊണ്ടു അദ്ദേഹം നേരത്തെ പോയി, പപ്പയെ ക്കുറിച്ച് ഇത്രേം മധുരമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുവാന്‍ കാണിച്ച ആ മനസ്സിനെ അഭിനന്ദിക്കുന്നു. പപ്പയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Actress surabhi lekshmi words about father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES