ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയ നടനുണ്ട്; അദ്ദേഹം ഒരു അപകടത്തില്‍ മരിച്ചു; ഫോണില്‍ സംസാരിച്ചിട്ടുണ്ട്; മനസ്സ് തുറന്ന് നടി സുരഭി ലക്ഷ്മി

Malayalilife
topbanner
ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയ നടനുണ്ട്; അദ്ദേഹം ഒരു അപകടത്തില്‍ മരിച്ചു; ഫോണില്‍ സംസാരിച്ചിട്ടുണ്ട്; മനസ്സ് തുറന്ന് നടി  സുരഭി ലക്ഷ്മി

ലയാള സിനിമ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. എന്നാൽ ഇപ്പോൾ  ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ രസകരമായ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറഞ്ഞിരിക്കുകയാണ് നടി.
ദേഷ്യം വരുമ്പോള്‍ സ്വന്തം ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ഉത്തരം. സ്വന്തം ഫോണല്ലേ എന്ന് ചോദിച്ചപ്പോള്‍ അതാണ് ഏറ്റവും കൂടുതലെന്നും സുരഭി പറയുന്നു. അടുത്തത് വെള്ളമടിച്ച് ബോധം പോയിട്ടുണ്ടോന്ന എന്നായിരുന്നു. എന്നാല്‍ താന്‍ വെള്ളം അടിക്കാറേ ഇല്ലെന്നായിരുന്നു മറുപടി.

ആദ്യ കാഴ്ചയില്‍ തന്നെ ഒരു നടനോട് ഇഷ്ടം തോന്നിയിട്ടുണ്ടോന്ന ചോദ്യത്തിന് ഇഷ്ടം പോലെ ഉണ്ടെന്നാണ് സുരഭി പറഞ്ഞത്. പ്രണയം എന്ന് പറയാന്‍ പറ്റില്ല. ആ കൊള്ളാലേ, നല്ല അടിപൊളി ചേട്ടന്‍ എന്ന് തോന്നിയിട്ടുണ്ട്. ഒരു ക്രഷ് ആണ് തോന്നിയത്. ആ നടന്റെ പേരും സുരഭി പറഞ്ഞു. ആദ്യ കാഴ്ചയില്‍ അല്ല. ആ നടന്റെ സിനിമ കണ്ടപ്പോഴാണ്. സഞ്ചാരി വിജയ് എന്ന കന്നട നടാണ്. അദ്ദേഹം ഇപ്പോള്‍ മരിച്ച് പോയി. പുള്ളിആക്‌സിഡന്റിലാണ് മരിക്കുന്നത്. ഞാനിതുവരെ കണ്ടിട്ടില്ല. പക്ഷേ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. 'നാനു അവളല്ല അവനു' എന്ന അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടാണ് ഇഷ്ടം തോന്നിയത്. പ്രേമിച്ച ആളെ തേച്ചിട്ടുണ്ടോന്ന ചോദ്യത്തിന് തേക്കുക എന്ന് പറയാന്‍ പറ്റില്ല. രണ്ട് പേരുടെയും ഇതുകൊണ്ട് അങ്ങ് തേഞ്ഞ് പോയതാണ്. പ്രേമിച്ചിട്ടുണ്ട്, അങ്ങനെ തന്നെ തേഞ്ഞിട്ടുമുണ്ടെന്ന് പറയാം. തുറന്ന് പറയാന്‍ മടിച്ച പ്രണയം ജീവിതത്തില്‍ ഉണ്ട്. അത് അയാള് പറയണമെന്നുണ്ടെങ്കിലും ആള് ഇപ്പോഴില്ലെന്നാണ് നടി വ്യക്തമാക്കുന്നത്. താന്‍ അഭിമുഖങ്ങളില്‍ പരമാവധി നുണ പറയാതെ ഇരിക്കാനാണ് ശ്രമിക്കുന്നത്. ലൊക്കേഷനുകളില്‍ പലപ്പോഴും ദേഷ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യം വരുമ്പോഴാണെന്നാണ് സുരഭി പറയുന്നത്.

ഒരു സിനിമയില്‍ താന്‍ ധരിച്ച കോസ്റ്റ്യൂം എടുത്തിട്ട് ആ ഷോട്ട് കഴിഞ്ഞി നിലം തുടയ്ക്കുന്നതായി കണ്ടു. തൊട്ടടുത്ത ദിവസവും എനിക്ക് അതേ കോസ്റ്റിയൂമില്‍ അഭിനയിക്കേണ്ടി വന്നാല്‍ ആ ഡ്രസ് തന്നെ ചിലപ്പോള്‍ അലക്കിയിട്ട് കൊണ്ട് തരും. അങ്ങനൊരു സാഹചര്യത്തിലാണ് താന്‍ ദേഷ്യപ്പെട്ടതെന്ന് സുരഭി വ്യക്തമാക്കുന്നു. ആരോടും പറയാത്ത ഒത്തിരി രഹസ്യങ്ങളുണ്ട്. അത് എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവും. നമുക്ക് മാത്രമേ നമ്മളെ കുറിച്ച് എല്ലാം അറിയുകയുള്ളു. ചിലരോട് ചില കാര്യങ്ങള്‍ മാത്രമേ പറയാന്‍ പറ്റുകയുള്ളു. അങ്ങനെ എല്ലാവരോടും എല്ലാ കാര്യങ്ങളും പറയാന്‍ പറ്റില്ല. എല്ലാം തുറന്ന് പറയാന്‍ പറ്റുന്ന ആരുമില്ലെന്ന് സുരഭി സൂചിപ്പിച്ചു. ജീവിതത്തില്‍ മിക്കപ്പോഴും ഡിപ്രഷന്‍ തോന്നാറുണ്ട്.

Actress surabhi lekshmi words about love

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES