മലയാളത്തില്‍ നിന്നും തെന്നിന്ത്യയിലെത്തി ശ്രദ്ധേയായ നടിയാണ് അമല പോള്‍. മലയാളത്തെക്കാളും താരത്തെ തുണച്ചത് തമിഴായിരുന്നു. എന്നാല്‍ മലയാളത്തിലും ഒരുപിടി നല്ല സിനിമകള്‍ അമല ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് തെന്നിന്ത്യന്‍ താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്
അമല പോളിന്റെ കുറിപ്പിലൂടെ...
പപ്പ, ഞാനും ജിത്തും ഇന്നത്തെപ്പോലെ ഞങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും നിങ്ങളെ അറിഞ്ഞിരുന്നില്ല. പപ്പയുടെ ജന്മദിനത്തില്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ട്. ഒന്ന് നിങ്ങള്‍ എവിടെയായിരുന്നാലും, ഏത് രൂപത്തിലായിരുന്നാലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാന്‍ ഞാനും അമ്മയും ജിത്തുവും ആശംസിക്കുന്നു.
രണ്ടാമത്തെ ആഗ്രഹം ഞങ്ങളുടെ ജീവിതപ്പാത മുറിച്ചു കടക്കുമ്ബോള്‍ നിങ്ങളെ തിരിച്ചറിയാനുള്ള മാര്‍ഗദര്‍ശനം തരണേയെന്നാണ്. എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. കുഞ്ഞ് അമലാ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നു. പപ്പയില്ലാതെ നമ്മുടേത് ഒരു പൂര്‍ണ കുടുംബമാകില്ല. മിസ് ചെയ്യുന്നു. ജന്മദിന ആശംസകള്‍ പപ്പ.
ഈ വര്‍ഷം ജനുവരിയിലാണ് അമല പോളിന്റെ അച്ഛന്‍ പോള്‍ വര്‍ഗീസ് അന്തരിച്ചത്.