മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. നിരവധി സിനിമകളുടെ സംവിധാനം നിർവഹിച്ച ഒമർ ഇപ്പോൾ നോമ്പ് ആയതിനാല്‍ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊന്നും കിട്ടാനില്ലെന്ന് തുറന്ന് പറയുകയാണ്. നോമ്പിന് രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലിം സഹോദരങ്ങള്‍ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യംവെച്ചാണ് എന്ന് കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വയ്ക്കണമെന്നും ഒമര്‍ ലുലു കുറിപ്പിലൂടെ പരിഹസിച്ചു.
ഒമര്‍ ലുലുവിന്റെ കുറിപ്പ് ഇങ്ങനെ
ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടന്‍ ഉന്നക്കായ, നോമ്പ് ആണ് കാരണം എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാന്‍ ഇല്ലാ. നോമ്പിന് രാത്രി 7മണി വരേ കട അടച്ചിടുന്ന മുസ്‌ളീം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് എന്ന്.
അതേസമയം എവിടെനിന്നാണ് ഭക്ഷണം കിട്ടാത്തത് എന്ന് വ്യക്തമാക്കണമെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. റീച്ച് കിട്ടാൻ വേണ്ടിയുള്ള ആരോപണങ്ങൾ ആണെന്നും, മുസ്ലീം വിരുദ്ധതയാണ് ഒമർ പറയുന്നതെന്നും കമന്റുകളിൽ ആളുകൾ വിമർശിക്കുന്നു. “എന്നെ സംബന്ധിച്ച് ഞാന്‍ ഇപ്പോഴും തികഞ്ഞ ഈശ്വരവിശ്വാസിയാണ്.എന്റെ വീട് തൃശ്ശൂരിന് അടുത്ത് മുണ്ടൂർ എന്ന സ്ഥലത്താണ് അവിടെ മുസ്ലിം വിശ്വാസികൾ കുറവാണ്.ഞാൻ ചെറുപ്പം മുതലേ വീട്ടിൽ നോമ്പ് എടുത്തു എന്ന് പറയും,എന്നിട്ട് പുറത്ത് പോയി കൂട്ടുകാരുടെ കൂടെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുകയും ചെയ്യും എല്ലാം കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ നോമ്പ് തുറയ്ക്ക് നല്ല അടിപൊളി നോമ്പ് വിഭവങ്ങളും” എന്നും ഒമർ ലുലു കമന്റ് ബോക്‌സിൽ കുറിച്ചു.