Latest News

ഞാന്‍ ഡ്യൂപ്പില്ലാതെ ചെയ്ത സീനായിരുന്നു അത്; മോഹന്‍ലാലിനും ശ്രീനിവാസനും കൊടുത്ത പണിയെക്കുറിച്ച് വെളിപ്പെടുത്തി ‌ ഉര്‍വശി

Malayalilife
ഞാന്‍ ഡ്യൂപ്പില്ലാതെ ചെയ്ത സീനായിരുന്നു അത്;  മോഹന്‍ലാലിനും ശ്രീനിവാസനും കൊടുത്ത പണിയെക്കുറിച്ച് വെളിപ്പെടുത്തി ‌ ഉര്‍വശി

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഉർവശി. നിവധി സിനിമകളിലൂടെ നായികയായും സഹനടിയുമായി എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. താരത്തിന്റെ ശ്രദ്ധ നേടിയ ഒരു ചിത്രമായിരുന്നു മിഥുനം. എന്നാൽ ഇപ്പോൾ ആ ചിത്രത്തിലെ ഒരു സീൻ പങ്കുവച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ലോക സിനിമയില്‍ തന്നെ നായികയെ നായകന്‍ പായയില്‍ ചുരുട്ടി കൊണ്ട് പോയി കല്യാണം കഴിക്കുന്നത് ആദ്യമായിരിക്കുമെന്നും ആ ഭാഗ്യം സിദ്ധിച്ച ഒരേയൊരു നായിക നടിയാണ് താനെന്നും താരം ഇപ്പോൾ വെളിപ്പെടുത്തുകയാണ്.

'ആ സീന്‍ ഇന്നും ഒരുക്കുമ്പോൾ  ഭയങ്കര രസമാണ്. ലാലേട്ടനും ശ്രീനിയേട്ടനും എന്നെ ചുമന്നാണ് കുറെ ദൂരം നടന്നത്. സിനിമയില്‍ കാണിക്കുന്നതിലും കൂടുതല്‍ അവര്‍ നടന്നു. എന്റെ വെയിറ്റ് കൊണ്ട് ഞാന്‍ എവിടെ നിന്നാണ് റേഷന്‍ വാങ്ങുന്നത് എന്നൊക്കെ ശ്രീനിയേട്ടന്‍ ചോദിച്ചു കൊണ്ടിരുന്നു. കാരണം ലാലേട്ടനേക്കാള്‍ ബുദ്ധിമുട്ടിയത് ശ്രീനിയേട്ടനായിരുന്നു. ലാലേട്ടനേക്കാള്‍ ശ്രീനിയേട്ടന് പൊക്കം കുറവായതിനാല്‍ അദ്ദേഹത്തിന്റെ ചുമലില്‍ ആയിരുന്നു വെയിറ്റ് ഏറെയും. ലോകത്ത് ഒരു നായികയും പായയില്‍ ചുരുണ്ടുകൂടി നായകനൊപ്പം ഒളിച്ചു കടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല. എനിക്കാണ് ആ ഭാഗ്യം ലഭിച്ചത്.

പലരും മിഥുനത്തിലെ പായ സീനിനെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ ഡ്യൂപ്പ് ആണോ എന്ന് ചോദിക്കാറുണ്ട്.ആ സീനില്‍ ഒരു ഡ്യൂപ്പിനെയും ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. എന്നെ തന്നെയാണ് അവര്‍ രണ്ടു പേരും കൂടി ചുമന്ന്‍ കൊണ്ട് നടന്നത്. ഞാന്‍ ലാലേട്ടനും ശ്രീനിയേട്ടനും കൊടുത്ത വലിയ പണിയായിരുന്നു ആ സീന്‍' എന്നുമാണ്  ഉർവശി ഇപ്പോൾ തുറന്ന് പറയുന്നത്.

It was the scene I did without the dupes said actress urvashi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES