മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ജിജ സുരേന്ദ്രന്‍. മിനി സ്‌ക്രീനിന് പുറമേ ബിഗ് സ്‌ക്രീനിലും തന്റെ അഭിനയ മികവ് തെളിയിച്ച ജീജ പങ്കിട്ട വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. പുതു തലമുറ ഫോട്ടോഷൂട്ടിനുവേണ്ടി എന്തിനാണ് പണം ഇങ്ങനെ ചിലവഴിക്കുന്നതെന്നാണ് ജീജ ചോദിക്കുന്നത്.
എന്തിനാണ് പണം ഇങ്ങനെ ധൂര്‍ത്തടിക്കുന്നത് എന്ന് ചിന്തിക്കാറുണ്ട്. അത്തരത്തിലാണ് ഓരോ ഫോട്ടോഷൂട്ടും കണ്മുന്പിലേക്ക് എത്തുന്നത.് പണം ആവശ്യകാര്യങ്ങള്‍ക്കായി കരുതി വയ്ക്കണം. ഇന്നത്തെ തലമുറ അതൊന്നും ചിന്തിക്കുന്നതേ ഇല്ല. എന്തിന്നാണ് ഇങ്ങനെ സ്‌റ്റൈലന്‍ ചിത്രങ്ങള്‍ പകര്‍ത്തി പണം വെറുതെ കളയുന്നത്. അതൊക്കെ മാറ്റിവച്ചിട്ട് ജീവിതം എന്തെന്നും ജീവിതത്തിന്റെ അര്‍ഥം എന്തെന്നും തിരിച്ചറിയൂ... അങ്ങനെ ആസ്വദിച്ച് ജീവിക്കാന്‍ പുതു തലമുറ തയ്യാറാകണമെന്ന് ജീജീ പറയുന്നു
.