Latest News

എന്തൊരു ഭംഗിയാണ് സിന്ധുവിന്..! കണ്ടാല്‍ നോക്കി നിന്നുപോകും..! നടന്‍ കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ധു കൃഷ്ണ കുമാറിന്റെയും പഴയ ചിത്രം വൈറല്‍

Malayalilife
എന്തൊരു ഭംഗിയാണ് സിന്ധുവിന്..! കണ്ടാല്‍ നോക്കി നിന്നുപോകും..! നടന്‍ കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ധു കൃഷ്ണ കുമാറിന്റെയും പഴയ ചിത്രം  വൈറല്‍

കൊറോണക്കാലത്തെ സോഷ്യല്‍ മീഡിയയിലെ കുത്തിപ്പൊക്കല്‍ ട്രെന്‍ഡിനിടയില്‍ വൈറലായി ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. നടന്‍ കൃഷ്ണ കുമാറും ഭാര്യയും മുന്‍ നടിയുമായ സിന്ധു കൃഷ്ണകുമാറും ഒരുമിച്ചുള്ള ആദ്യകാല ചിത്രങ്ങളില്‍ ഒന്നാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്. വിവാഹനാളുകളുകളുടെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ സിന്ധു തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. സ്റ്റുഡിയോയില്‍ വച്ചെടുത്ത അവസാന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ ആണിതെന്നും സിന്ധു പറയുന്നു. ഫോട്ടോയ്ക്കൊപ്പമുള്ള സിന്ധുവിന്റെ കുറിപ്പ് ഇങ്ങനെയാണ്...

'പഴയൊരു ബാങ്ക് പാസ് ബുക്കില്‍ നിന്നും കിച്ചു കണ്ടെടുത്തതാണ് ഈ ഫോട്ടോ. വിവാഹം കഴിഞ്ഞയുടന്‍ ഞങ്ങള്‍ തുടങ്ങിയ ആദ്യ ജോയിന്റ് അക്കൗണ്ടിനു വേണ്ടിയായിരുന്നു ഈ ചിത്രം. എന്റെ ചില സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ വേണ്ടിയായിരുന്നു അത്. ഈ ഫോട്ടോ എടുത്ത സമയത്തെ ഒരു തമാശയുണ്ട്. എനിക്ക് ഉയരം തോന്നിക്കാന്‍ വേണ്ടി സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍ എന്റെ കസേരയ്ക്കു മുകളില്‍ ചില കട്ടിപ്പുസ്തകങ്ങള്‍ കൊണ്ടു വച്ചു. അവസാന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളിലൊന്ന്..' സിന്ധു കുറിക്കുന്നു.

ചിത്രത്തിനു താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. കണ്ടാല്‍ കുറച്ചു നേരം നോക്കി നിന്നു പോകുന്ന അത്രയും മനോഹരമെന്നു ചിലര്‍ പറയുന്നു. ചിത്രം കണ്ടിട്ട് അഹാനയെപ്പോലെയുണ്ടല്ലോയെന്നു ചിലരും, അഹാനയല്ല, അനുജത്തി ഇഷാനിയെപ്പോലെയുണ്ടെന്നു മറ്റു ചിലരും പറയുന്നു.

1994 ഡിസംബറിലായിരുന്നു സീരിയല്‍-സിനിമാനടന്‍ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും വിവാഹം. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിങ്ങനെ നാലു പെണ്‍മക്കളാണ് ഇവര്‍ക്ക്. മക്കളുടെ വിശേഷങ്ങളും കുടുംബ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ കൃഷ്ണകുമാര്‍ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അച്ഛനെ പോലെ മക്കളും അഭിനയ രംഗത്തേക്ക് സജീവമാകുകയാണ്. മക്കളുടെ പേരില്‍ അറിയപ്പെടാന്‍ ഏറെയിഷ്ടമാണെന്ന് മുന്‍പ് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. മക്കളായ അഹാനയും ഇഷാനിയും ഹന്‍സികയുമെല്ലാം ഇന്ന് സിനിമയില്‍ ഉണ്ട്.

ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ ഫര്‍ഹാന്‍ ഫാസിലിന്റെ നായികയായി സിനിമയിലെത്തിയ അഹാന പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പിടികിട്ടാപ്പുള്ളി, ഝാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. നടന്‍ കൃഷ്ണകുമാറും അഭിനയത്തില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഈ താരകുടുംബം.

മക്കളുടെ പേരെല്ലാം ചേര്‍ത്ത് 'അഹാദിഷ്‌ക' എന്ന പേജും സോഷ്യല്‍ മീഡിയയിലുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് താരവും കുടുംബവും ഇപ്പോള്‍ വീട്ടില്‍ കഴിയുകയാണ്. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കമെന്ന് നടന്‍ കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ചര്‍ച്ചയായിരുന്നു. നമ്മുക്ക് വേണ്ടിയാണ് ഈ നിയന്ത്രണങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നും എല്ലാവരും അനുസരിക്കണമെന്നും താരം പറഞ്ഞിരുന്നു.

Krishna Kumar and Sindhu Krishna Kumar Photo Viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES