മലയാളത്തിന്റെ പ്രിയ മെഗാസ്റ്റാർ ആണ് നടൻ മമ്മൂട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. മൂന്നു പതിറ്റാണ്ടുകളിലേറെയായി മലയാള സിനിമ മേഖലയിൽ സജീവവുമാണ് അദ്ദേഹം. ഒരു കാലത്ത് നടൻ മമ്മൂട്ടിയുടെ പുകവലി ആരാധകർക്ക് ഇടയിൽ ചർച്ച വിഷയമായിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വർഷങ്ങളായി മമ്മൂട്ടി പുകവലി നിർത്തിയിട്ട്. അതേസമയം പുകവലി നിർത്തിയതിനെ കുറിച്ചു മമ്മൂട്ടി പണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
പുകവലി തള്ളിക്കളഞ്ഞതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഒരു 15 വർഷങ്ങൾക്ക് മുമ്പ് പുകവലിക്കുന്നത് ഏറെ ഇഷ്ടമായിരുന്നു പുകവലിക്കുന്നത് ശാരീരികമായി എനിക്ക് മാത്രമല്ല ആർക്കും നല്ലതല്ല.നമ്മുടെ ശരീരത്തിന്റെ അഭിപ്രായം ചോദിക്കാതെയാണ് ഒരു സാധനം നമ്മൾ കടത്തി വിടുന്നത് നമുക്ക് ജീവിക്കാൻ പുക വേണ്ടെന്നും ആഹാരവും വായും മാത്രം മതിയെന്നുമാണ് ഇപ്പോൾ മമ്മൂട്ടി പറയുന്നത്. കൂടാതെ എന്റെ സിഗററ്റുവലി മറ്റുള്ളവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് തനിക്ക് തോന്നിയെന്നും മമ്മൂട്ടി വ്യക്തമാക്കുകയും ചെയ്തു.
അടുത്തിടെയായിരുന്നു താരത്തിന്റെ പിറന്നാൾ ദിനം. സോഷ്യൽ മീഡിയ താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയും ചെയ്തിരുന്നു. നിരവധി പേരായിരുന്നു താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരുന്നത്. പിറന്നാൾ ദിനത്തിൽ മകൻ ദുൽഖർ നൽകിയ സമ്മാനവും എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.