ഇന്നലെയായിരുന്നു ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടേയും സംവിധായകന്‍ വിഗ്‌നേഷ് ശിവന്റെയും വിവാഹം.ഇന്ത്യന്‍ സിനിമ ലോകവും ആരാധകരും ഒന്നടങ്കം കാത്തിരുന്ന താര വിവാഹ വിശേഷങ്ങള്‍ ഓരോന്നായി പുറത്ത് വരുന്നുമമുണ്ട്. ഇതിനിടെയില്‍ വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ഭഗവാന്റെ അനുഗ്രഹം വാങ്ങാനെത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്ന്ത്.
തിരുപ്പതി വച്ച് തന്നെ വിവാഹം കഴിക്കണം എന്ന് ഇരുവര്‍ക്കും ആഗ്രഹമുണ്ടായിരുന്നതായും മറ്റു അസൗകര്യങ്ങള്‍ പരിഗണിച്ച് വേദി മാറ്റാന്‍ തീരുമാനിച്ചതായും വിവാഹവുമായി ബന്ധപ്പെട്ടു നടത്തിയ പത്രസമ്മേളനത്തില്‍ വിഘ്നേശ് വെളിപ്പെടുത്തിയിരുന്നു.
ഇന്നലെ വിവാഹത്തിന് ശേഷം തെന്നിന്ത്യന്‍ താരം നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷും ഇന്ന് തിരുപ്പതിയില്‍ എത്തി ദര്‍ശനം നടത്തിയ ചിത്രമാണ് ഫാന്‍സ് ഗ്രൂപ്പില്‍ എത്തിയത്. ഇതിനു മുന്‍പും ഇരുവരും ഒന്നിച്ച് ദര്‍ശനം നടത്തിയിട്ടുണ്ട്.
വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവരെയും ചേര്‍ത്തുള്ള വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ നിറയുകയയാണ്.വിവാഹസമ്മാനമായി നയന്‍താര വിഘ്‌നേഷ് ശിവന് 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. വിഘ്‌നേഷിന്റെ പേരിലാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വിഘ്നേഷ് ആവട്ടെ നയന്‍താരയ്ക്ക് വിവാഹ സമ്മാനമായി നല്‍കിയത് അഞ്ച് കോടി വിലവരുന്ന ഡയമണ്ട് മോതിരമാണെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
മഹാബലിപുരത്തെ റിസോര്‍ട്ടിലായിരുന്നു ഇരുവരുടേയും വിവാഹം. വര്‍ണാഭമായ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തക്കളും സന്നിഹിതരായിരുന്നു.
രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക, വിജയ്, രജനികാന്ത്, ഷാരൂഖ് ഖാന്‍, ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ്, എ.എല്‍ വിജയ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു.