Latest News

മത്സ്യകന്യകയായി നീലജലാശയത്തില്‍ നീന്തിത്തുടിച്ച് സാറാ അലി ഖാന്‍; മാലിദ്വീപിലെ അവധിയാഘോഷ ചിത്രങ്ങള്‍ക്ക് പിന്നാലെ ആരാധകര്‍ക്കായി അണ്ടര്‍വാട്ടര്‍ വീഡിയോ പങ്കുവച്ച് താരപുത്രി

Malayalilife
 മത്സ്യകന്യകയായി നീലജലാശയത്തില്‍ നീന്തിത്തുടിച്ച് സാറാ അലി ഖാന്‍; മാലിദ്വീപിലെ അവധിയാഘോഷ ചിത്രങ്ങള്‍ക്ക് പിന്നാലെ ആരാധകര്‍ക്കായി അണ്ടര്‍വാട്ടര്‍ വീഡിയോ പങ്കുവച്ച് താരപുത്രി

ഴിഞ്ഞ കുറേദിവസങ്ങളായി ബോളിവുഡിലെ മിന്നും താരമായി സാറാ അലി ഖാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ നിറയുന്നത് മാലിദ്വീപിന്റെ മനോഹാരിതയ്‌ക്കൊപ്പം ചിലവഴിക്കുന്ന ചിത്രങ്ങളാണ്. താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ വൈറലാക്കി മാറ്റുന്നുമുണ്ട്. ഇപ്പോളാതി തന്റെ ആരാധകര്‍ക്കായി ഒരു അണ്ടര്‍വാട്ടര്‍ വീഡിയോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാലീദ്വീപിലെ വിനോദവേളകള്‍ക്കിടയിലെ ഒരു മനോഹരമായ വീഡിയോയാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്. മാലിദ്വീപിലെ നീല ജലാശയത്തില്‍ നീന്തിത്തുടിക്കുന്ന വീഡിയോയാണിത്.

അമ്മ അമൃത സിംഗും സഹോദരന്‍ ഇബ്രാഹിം അലിഖാനും സാറയ്ക്കൊപ്പം അവധി ആഘോഷിക്കാന്‍ ഒപ്പമുണ്ടായിരുന്നു. കാര്‍ത്തിക് ആര്യന്‍ നായകനായ ഇംതിയാസ് അലിയുടെ ആജ്കല്‍ എന്ന ചിത്രമാണ് സാറ അടുത്തതായി അഭിനയിക്കുന്നനത്. ഈ വര്‍ഷം ഫെബ്രുവരി പതിനാലിന് ചിത്രം തിയേറ്ററില്‍ എത്തും.

ഡേവിഡ് ധവാന്റെ കൂലി നമ്പര്‍ വണ്‍ റീമേക്കിലും താരം അഭിനയിക്കുന്നുണ്ട്. അഭിനയിക്കും. കുമരകത്ത് സുഹൃത്ത് കമ്യയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയപ്പോള്‍ പങ്കിട്ട ചിത്രവും വൈറലായിരുന്നു

Read more topics: # സാറാ അലി
Sara Ali Khan Underwater Swimming In Bikinii

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES