Latest News

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുടെ യഥാര്‍ത്ഥ കലക്ഷന്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല; ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്

Malayalilife
മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുടെ യഥാര്‍ത്ഥ കലക്ഷന്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല; ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്


മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ബോക്‌സോഫീസില്‍ നിന്ന് ലഭിച്ചത്. പ്രഖ്യാപനവേള മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. മമ്മൂട്ടിയുടെ ഗെറ്റപ്പും എന്‍ട്രിയും സിനിമയുടെ കഥയുമൊക്കെ സിനിമ ഏറെ ശ്രദ്ധിക്കപ്പെടാന്‍ കാരണമായി. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമായി സിനിമയില്‍ തുടരുന്ന ഷാജി പാടൂരിന്റെ ആദ്യ സംവിധാന സംരഭം കൂടിയായ സിനിമ കലക്ഷനില്‍ ഏറെ മുന്നിലാണെന്ന വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. എന്നാല്‍ സിനിമയുടെ യഥാര്‍ത്ഥ കലക്ഷന്‍ ഇന്നും പുറത്തുവന്നിട്ടില്ലെന്നതാണ് വസ്തുത. ഓണ്‍ലൈന്‍ പീപ്സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

ടോപ് ഗ്രോസറുകളില്‍ അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രവുമുണ്ടെന്ന വിവരമറിഞ്ഞപ്പോഴും കലക്ഷന്‍ റിപ്പോര്‍ട്ടുമായി നിര്‍മ്മാതാവ് എത്തിയിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഫിഗറുകളിലും നമ്പറുകളിലുമൊന്നും തനിക്ക് വിശ്വാസമില്ലെന്നാണ് ജോബി ജോര്‍ജ് പറഞ്ഞത്. സിനിമ ജനങ്ങള്‍ കാണുകയും രണ്ട് മൂന്നാഴ്ച തിയേറ്ററുകളിലേക്ക് ജനങ്ങള്‍ എത്തുന്നത് കാണാനുമാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറയുന്നു. ഇതുവരെ ചെയ്ത സിനിമകളെല്ലാം ലാഭമായിരുന്നു. പ്രേക്ഷകരോടുള്ള നന്ദി എന്നും തനിക്കുണ്ടാവുമെന്നും അതേക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ജോബി ജോര്‍ജ് വ്യക്തമാക്കി. അതേസമയം കുഞ്ഞാലി മരക്കാര്‍ ഏറ്റെടുത്തുന്നുവെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ആരോടും പറഞ്ഞിട്ടില്ലെന്നും ഓഗസ്റ്റ് സിനിമാസിനൊപ്പം ഗുഡ് വിലും ചേരുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഡെറിക് അബ്രഹാമായി മെഗാസ്റ്റാര്‍ എത്തിയപ്പോള്‍ സഹോദര വേഷത്തിലെത്തിയത് അന്‍സണ്‍ പോളായിരുന്നു. കനിഹ, കലാഭവന്‍ ഷാജോണ്‍, രണ്‍ജി പണിക്കര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിരുന്നു. ആദ്യദിനത്തില്‍ തന്നെ കേരളക്കരയില്‍ വന്‍ തരംഗമായി മാറിയിരുന്നു ഈ സിനിമ. 
 

joby george says about abrahaminte santhathikal collection

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES