എബ്രിഡ് ഷൈന്‍-നിവിന്‍ പോളിയുടെസൂപ്പര്‍ ഹിറ്റായ ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗമായ'ആക്ഷന്‍ ഹീറോ ബിജു 2 ' എന്ന പുതിയ ചിത്രത്തിലേയ്ക്കുള്ള
ഒഡിഷന്‍ ആരംഭിച്ചു. വിവിധ കഥാപാത്രങ്ങള്‍ക്കായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ നേരിട്ടാണ് ഒഡിഷന്‍ നടത്തുന്നത് .
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റിലയില്‍ നിന്ന് പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള, ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫീസിലാണ് ഒഡിഷന്‍ നടക്കുന്നത്. സംവിധായകന്‍ എബ്രിഡ് ഷൈന്‍ നേരിട്ടാണ് നടീനടന്മാരെ തിരഞ്ഞെടുക്കുന്നത് . നാടകപ്രവര്‍ത്തകരും മിമിക്രി കലാകാരന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ ഒഡിഷനില്‍ പങ്കെടുക്കുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്യാം ലാല്‍,പി ആര്‍ ഒ-എ എസ് ദിനേശ്.