Latest News

നിനക്ക് കുന്തം വാങ്ങിത്തരും ഇരുന്ന് പഠിക്കെടാ; പന്നിയല്ല പത്നി; മകനെ പഠിപ്പിക്കാന്‍ വന്ന ജയസൂര്യയുടെ കണ്ട്രോള്‍ പോയി; വൈറലായ് ജയസൂര്യ മകനെ മലയാളം പഠിക്കുന്ന വീഡിയോ..!

Malayalilife
 നിനക്ക് കുന്തം വാങ്ങിത്തരും ഇരുന്ന് പഠിക്കെടാ; പന്നിയല്ല പത്നി; മകനെ പഠിപ്പിക്കാന്‍ വന്ന ജയസൂര്യയുടെ കണ്ട്രോള്‍ പോയി; വൈറലായ് ജയസൂര്യ മകനെ മലയാളം പഠിക്കുന്ന വീഡിയോ..!


ലയാള സിനിമാപ്രേക്ഷകരുടെ പ്രിയ നടനാണ് ജയസൂര്യ. അഭിനയ പാരമ്പര്യമൊന്നുമില്ലാതിരുന്ന താരം സ്വപ്രയത്നത്തിലൂടെയാണ് സിനിമയില്‍ സജീവമായത്. സിനിമാജീവിത്തെപോലെ കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ജയസൂര്യ സോഷ്യല്‍മീയിയയില്‍ കുടുംബസമേതമുളള ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ജയസൂര്യക്കും ഭാര്യ സരിതയ്ക്കും അദ്വൈത് വേദ എന്നിങ്ങനെ രണ്ടുമക്കളാണ് ഉള്ളത്. ഇപ്പോള്‍ മകന്‍ അദ്വൈത് പഠിക്കുന്നതിനിടെ ഉണ്ടായ രസകരമായ സംഭവമാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്.

ഡബ്സ്മാഷിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ജയസൂര്യയുടെ മകന്‍ അദ്വൈതും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഗുഡ് ഡേ, കളര്‍ഫുള്‍ ഹാന്‍ഡ് എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ പുറത്തിറക്കി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ജയസൂര്യ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകന്‍ അദ്വൈദുമൊത്തുളള താരത്തിന്റെ ഡബ്സ്മാഷുൂകളും വൈറലായിരുന്നു. ജയസൂര്യ പങ്കുവച്ച ആദിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

മലയാളം പഠിക്കുന്ന ആദിയുടെ വീഡിയോ ആണിത്. പഠനത്തിനിടയില്‍ എന്തോ പറഞ്ഞ ശേഷം അപ്പോ അച്ഛന്‍ അത് വാങ്ങിത്തരണം എന്ന് ആദി പറയുന്നത് കേള്‍ക്കാം. നിനക്ക് കുന്തം വാങ്ങിത്തരും ഇരുന്ന് പഠിക്കെടാ എന്ന് ദേഷ്യത്തില്‍ പറയുന്ന ജയസൂര്യയുടെ ശബ്ദവും കേള്‍ക്കാം.

 
 
 
 
 
 
 
 
 
 
 
 
 
 

Padippist Of the year Award goes to.....

A post shared by actor jayasurya (@actor_jayasurya) on Jul 25, 2019 at 5:05am PDT


മുമ്പ് പരീക്ഷയ്ക്ക് പഠിക്കുന്നതിന്റെ ഇടവേളയില്‍ പാട്ടും പാടി രസിച്ചിരിക്കുന്ന അദ്വൈതിനെ കൈയോടെ ജയസൂര്യ പിടികൂടുന്ന വീഡിയോയും വൈറലായിരുന്നു.

actor jayasurya instagram post viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES