വര്‍ണാഭമായി അനൂപ്ചന്ദ്രന്റെ റിസപ്ഷന്‍..! ; കളിചിരികളുമായി ബിഗ്‌ബോസ് താരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ പേളിഷിനെ മിസ് ചെയ്ത് ഫാന്‍സും; വീഡിയോ കാണാം

Malayalilife
topbanner
 വര്‍ണാഭമായി അനൂപ്ചന്ദ്രന്റെ റിസപ്ഷന്‍..! ; കളിചിരികളുമായി ബിഗ്‌ബോസ് താരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ പേളിഷിനെ മിസ് ചെയ്ത് ഫാന്‍സും;   വീഡിയോ കാണാം

നടന്‍ അനൂപ് ചന്ദ്രന്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഗുരുവായൂര്‍ അമ്പലത്തില്‍വച്ച് വിവാഹിതരായത്. ലക്ഷ്മി രാജഗോപാലാണ് അനൂപ് ചന്ദ്രന്റെ വധുവായത്. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു വിവാഹം. ഇതിന് ശേഷം . സിനിമാരാഷ്ട്രീയരംഗത്തെ സുഹൃത്തുക്കള്‍ക്കായി കണിച്ചുകുളങ്ങരയില്‍വച്ച് പ്രത്യേക വിരുന്നുസത്കാരം നടത്തിയിരുന്നു. 

ശ്രീനിവാസന്‍, സായികുമാര്‍,ബിന്ദു പണിക്കര്‍ തുടങ്ങി സിനിമാരംഗത്തെ പ്രമുഖരും ബിഗ്‌ബോസിലെ സുഹൃത്തുകളും ഡോ.തോമസ് ഐസക്ക് തുടങ്ങിയ രാഷ്ടീയക്കാരും പങ്കെടുത്തു. പൊതുരംഗത്തും രാഷ്ട്രീയത്തിലും ഇടപെടുന്ന അനൂപ് ചന്ദ്രന്‍ ജൈവ പച്ചക്കറി കൃഷിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചലച്ചിത്രതാരമെന്ന നിലയിലും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ബിടെക് ബിരുദധാരിയാണ് ലക്ഷ്മി രാജഗോപാലെങ്കിലും കൃഷിയും ഏറെ ഇഷ്ടമുള്ള പെണ്‍കുട്ടിയാണ്.

ആലപ്പുഴ ചേര്‍ത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം. പരമ്പരാഗതമായി കര്‍ഷക കുടുംബമാണ് അനൂപിന്റേത്. നാടകവേദികളില്‍നിന്നു സിനിമയിലേക്കെത്തി അനൂപ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സഖാവിന്റെ പ്രിയസഖിയിലാണ് അവസാനമായി അഭിനയിച്ചത്. ബിഗ്‌ബോസിലെ താരങ്ങളായ സാബു, അര്‍ച്ചന, ബഷീര്‍ ബഷി, ദീപന്‍മുരളി, രഞ്ജിനി, ദിയ സന, ഷിയാസ് തുടങ്ങിയവര്‍ എത്തിയപ്പോള്‍ പേളി, ശ്രീനിഷ്, അരിസ്റ്റോ സുരേഷ് തുടങ്ങിയവര്‍ ചടങ്ങിലെത്തിയില്ല. ഷൂട്ടിങ്ങ് സംബന്ധമായി പേളി ഇപ്പോള്‍ മുംബൈയിലാണ് ഉള്ളത്്. റിസപ്ഷന്‍ ചിത്രങ്ങള്‍ കാണാം

anoop chandran wedding reception bigboss malayalam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES