Latest News

നമ്മുടെ മകള്‍ വളരെ ചെറുതാണ്;അല്ലെങ്കില്‍ അവളുടെ അമ്മ എന്തിനാണ് മുറിയിലൂടെ ഇങ്ങനെ സന്തോഷത്താല്‍ തുള്ളിച്ചാടി അലറിവിളിക്കുന്നതെന്ന് അവള്‍ക്ക് മനസിലാകുമായിരുന്നു; കോഹ്ലിയെ അഭിനന്ദിച്ച് അനുഷ്‌ക കുറിച്ചത്

Malayalilife
 നമ്മുടെ മകള്‍ വളരെ ചെറുതാണ്;അല്ലെങ്കില്‍ അവളുടെ അമ്മ എന്തിനാണ് മുറിയിലൂടെ ഇങ്ങനെ സന്തോഷത്താല്‍ തുള്ളിച്ചാടി അലറിവിളിക്കുന്നതെന്ന് അവള്‍ക്ക് മനസിലാകുമായിരുന്നു; കോഹ്ലിയെ അഭിനന്ദിച്ച് അനുഷ്‌ക കുറിച്ചത്

ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരെ ഗംഭീര വിജയം നേടിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ.മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക്  വിജയം സമ്മാനിച്ചത്. പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ തകര്‍പ്പന്‍ ജയത്തില്‍ താരങ്ങളെ അഭിനന്ദിച്ചു കൊണ്ട് ഒരുപാട് പേര്‍ രംഗത്തു വന്നിരുന്നു. 

എന്നാല്‍ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റതാരവുമായ വിരാട് കോഹ്ലിയെ അഭിനന്ദിച്ചു കൊണ്ട് ഭാര്യ അനുഷ്‌ക ശര്‍മ്മ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വര്‍ണ്ടര്‍ഫുള്‍ മാന്‍ എന്നു കുറിച്ചാണ് അനുഷ്‌ക സന്തോഷം പങ്കുവച്ചത്. ഇന്ത്യ പാക്കിസ്ഥാനെതിരെ നാലു വികറ്റിനു ജയിച്ചപ്പോള്‍ അനുഷ്‌ക തന്റെ മുറിയില്‍ തുളളിച്ചാടുകയായിരുന്നു.

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല മത്സരമാണ് ഞാന്‍ ഇന്നു കണ്ടത്. എനതിനാണ് അമ്മയിങ്ങനെ തുളളി ചാടുന്നതെന്ന് നമ്മുടെ മകള്‍ ആലോചിക്കുന്നുണ്ടാകും. പക്ഷെ ഒരു ദിവസം അവള്‍ മനസ്സിലാക്കും അവളുടെ അച്ഛന്‍ എല്ലാ പ്രതിസന്ധികളെയും മറികടന്നു വിജയിച്ചിരിക്കുന്നവെന്ന്അനുഷ്‌ക കുറിച്ചു. താരങ്ങളായ മാധവന്‍, മൗനി റോയ്, കാജല്‍ അഗര്‍വാള്‍, കത്രീന കൈഫ്, ബേസില്‍ ജോസഫ് തുടങ്ങി അനവധി പേര്‍ പോസ്റ്റിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.

നാലു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2017 ലാണ് അനുഷ്‌കയും വിരാടും വിവാഹിതരായത്. 2021 ജനുവരിയിലാണ് ഇവര്‍ക്കു ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നുത്. വാമിക കോഹ്ലി എന്നാണ് കുഞ്ഞിന്റെ പേര്.

anushka sharma post about virat kohli

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES