നടി അനുശ്രീയുടെ സഹോദരന് പിറന്നാള്‍; സഹോദരന്‍ അനൂപിന്റെ പിറന്നാള്‍ ദിനം അനുശ്രീയുടെ ആഘോഷം ഇങ്ങനെ

Malayalilife
topbanner
നടി അനുശ്രീയുടെ സഹോദരന് പിറന്നാള്‍; സഹോദരന്‍ അനൂപിന്റെ പിറന്നാള്‍ ദിനം അനുശ്രീയുടെ ആഘോഷം ഇങ്ങനെ

യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ കുടുംബത്തോട് ഏറെ അടുപ്പമുളള താരം തന്റെ ചേട്ടനോടുളള സൗഹൃദത്തെക്കുറിച്ചും പല അഭിമുഖങ്ങളിലും പങ്കുവയ്ക്കാറുണ്ട്. സഹോദരന്റെ വിവാഹം താരം ആഘോഷമാക്കിയിരുന്നു. തനിക്ക് ഹെയര്‍ സ്പാ ചെയത് തരുന്ന ചേട്ടന്റെ വീഡിയോയും താരം പങ്കുവച്ചിരുന്നു. മറ്റൊരു നടിക്കും അവകാശപെടാനില്ലാത്ത സഹോദ സ്‌നേഹമാണ് അനൂപിനും അനുശ്രീക്കും തമ്മിലുള്ളത്. നാത്തൂന്‍ അമ്മയാകാന്‍ പോകുന്ന സന്തോഷവും അനുശ്രീ അതീവ സന്തോഷത്തോടെ ആരാധകരെ അറിയിച്ചിരുന്നു. തന്റെ പിന്നിലെ ശക്തി തന്റെ അണ്ണനാണെന്ന് പറയുന്ന താരം സഹോദരനെക്കുറിച്ചും അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെയും കരുതലിനെയും കുറിച്ചും പലപ്പോഴും വാചാലയാകാറുണ്ട്. ഇപ്പോള്‍ ചേട്ടന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കയാണ് അനുശ്രീ.

ചേട്ടനൊപ്പമുള്ള ഒരു മനോഹരമായ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അനുശ്രീ ആശംസ നേര്‍ന്നിരിക്കുന്നത്. പ്രായം കൂടുന്തോറും പക്വത കൂടും എന്നാണല്ലോ പ്രമാണം. എന്നിട്ടും നമുക്കെന്താ ഒരു മാറ്റവും ഇല്ലാത്തത്? ആ ഇനിയും അപ്പോ അങ്ങനെ തന്നെ പോട്ടേ... ഇങ്ങനെയൊരു സഹോദരനെ കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. മനോഹരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു... അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അനൂപിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അനൂപിന്റെ പിറന്നാളിന് ഒരിക്കലും മറക്കാനാകാത്ത സര്‍പ്രൈസ് നല്‍കിയ വീഡിയോയും താരം പങ്കുവച്ചിരുന്നു. അര്‍ദ്ധരാത്രി ചേട്ടനെയും ചേട്ടത്തിയമ്മയെയും വിളിച്ച് എഴുന്നേല്‍പിച്ച് സദ്യ നല്‍കിയാണ് നടി സഹോദരന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഒരു ആഡംബര ബൈക്കും സഹോദരന് സമ്മാനമായി നടി നല്‍കിയിരുന്നു. ഇത്തവണ സഹോദരന് സമ്മാനമൊന്നുമില്ലേയെന്നാണ് അനുശ്രീയോട് ആരാധകര്‍ ചോദിക്കുന്നത്.

Read more topics: # anusree brother,# anoob birthday,# celebration
anusree brother anoob birthday celebration

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES