Latest News

'അന്ന് എന്നെ വീഡിയോ എടുക്കാന്‍ നീ വിളിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഈ കാണുന്ന ഞാന്‍ ഉണ്ടാകില്ലായിരുന്നു'; കൂട്ടുകാരന്‍ ഹാഷിറിനെ കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലന്‍ 

Malayalilife
 'അന്ന് എന്നെ വീഡിയോ എടുക്കാന്‍ നീ വിളിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഈ കാണുന്ന ഞാന്‍ ഉണ്ടാകില്ലായിരുന്നു'; കൂട്ടുകാരന്‍ ഹാഷിറിനെ കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലന്‍ 

ബോക്സോഫീസില്‍ തരംഗം തീര്‍ത്ത് വാഴ 2 സിനിമ മുന്നേറുകയാണ്. ഈ വര്‍ഷത്തെ മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് സവിന്‍ സാ സംവിധാനം ചെയ്ത ചിത്രം. ഒരുപറ്റം കണ്ടന്റ് ക്രിയേറ്റേഴ്സിനെ അഭിനേതാക്കളാക്കി മാറ്റുകയാണ് ഈ ചിത്രം ചെയ്തത്. ഏഴ് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടിരുന്നു ചിത്രം. ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. 

ഇവരുടെ ഈ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ വിജയമായി മാറിയതും. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയ റീല്‍സിലൂടെ താരങ്ങളായവരാണ് ഹാഷിറും വിനായകും അലനുമൊക്കെ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സായി തുടങ്ങിയതാണ് നാല് പേരുടെയും കരിയര്‍. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവര്‍ കയ്യടി നേടിയ ഈ നാല്വര്‍ സംഘം ഒരുമിച്ച് സിനിമയിലും എത്തുകയായിരുന്നു. ഹാഷിര്‍ ആണ് ഇങ്ങനെ ഒരു കൂട്ടുകെട്ടിന് തുടക്കം കുറിച്ചത്. ഇപ്പോഴിതാ ഹാഷിറിനെക്കുറിച്ച് അലന്‍ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. 

അന്ന് എന്നെ വിഡിയോ എടുക്കാന്‍ നീ വിളിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഈ കാണുന്ന ഞാന്‍ ഉണ്ടാകില്ലായിരുന്നു...'- എന്നാണ് അലന്‍ ഹാഷിറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. 'കഴിവുള്ളവര്‍ കേറി വരട്ടെ' - എന്നാണ് ഹാഷിര്‍ മറുപടിയായി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. അതേസമയം വാഴ 2 ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെ മെയ് 8 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
 

Read more topics: # വാഴ 2
alan hashir video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES