Latest News

എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ല'; വിഡിയോയുടെ ഒരു ഭാഗം വെട്ടിമാറ്റി പ്രചരിപ്പിച്ചാല്‍ തെറ്റിദ്ധാരണ ഉണ്ടാകും;  ആള്‍ക്കൂട്ടം കാണുമ്പോള്‍ അസ്വസ്ഥയാവാന്‍ കാരണ മാളചേട്ടും മുകേഷിനും ഉണ്ടായ ദുരനുഭവങ്ങള്‍; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഉര്‍വശി

Malayalilife
എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ല'; വിഡിയോയുടെ ഒരു ഭാഗം വെട്ടിമാറ്റി പ്രചരിപ്പിച്ചാല്‍ തെറ്റിദ്ധാരണ ഉണ്ടാകും;  ആള്‍ക്കൂട്ടം കാണുമ്പോള്‍ അസ്വസ്ഥയാവാന്‍ കാരണ മാളചേട്ടും മുകേഷിനും ഉണ്ടായ ദുരനുഭവങ്ങള്‍; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഉര്‍വശി

ഇംഗ്ലീഷില്‍ സംസാരിച്ച അവതാരകയോട് മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി ഉര്‍വശി. 'ആശ' സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ നടന്ന സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കി താരം രംഗത്തെത്തിയത്. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി കാര്യങ്ങള്‍ വിശദീകരിച്ചത്. വേദിയില്‍ പറഞ്ഞ ഒരു കാര്യത്തിന്റെ ചെറിയൊരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുമ്പോള്‍ ആളുകള്‍ സത്യമറിയാതെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്ന് ഉര്‍വശി പറഞ്ഞു.

'നമ്മള്‍ ഒരു കാര്യം വേദിയില്‍ പറഞ്ഞതിന്റെ വിഡിയോയുടെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുമ്പോള്‍ ആളുകള്‍ സത്യമറിയാതെ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ജോലിയൊന്നുമല്ലല്ലോ എനിക്ക്. ഈശ്വരന്‍ കടാക്ഷിച്ച് നല്ലൊരു ജോലി എനിക്കുണ്ട്. നല്ല പ്രേക്ഷകരെയും കിട്ടിയിട്ടുണ്ട്. പിന്നെ എന്റെ മക്കളോടും എന്റെ ഭര്‍ത്താവിനോടും എനിക്ക് പറഞ്ഞാല്‍ മതി.

അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്നാല്‍, ഞാന്‍ സ്റ്റേജില്‍ ഇരുന്ന് ഒരു ഭാഗത്തേക്ക് നോക്കിയപ്പോള്‍ പ്രായമായ ഒരു അമ്മയും അവരുടെ കുടുംബവും നില്‍ക്കുന്നുണ്ടായിരുന്നു. ആ സമയത്ത് അവതാരകയായ കുട്ടി ഇംഗ്ലീഷില്‍ ഐശ്വര്യ ലക്ഷ്മിയോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, ആ അമ്മ അവിടെ നിന്ന് മലയാളം...മലയാളം എന്ന് പറയുന്നുണ്ട്. ആം?ഗ്യം കാണിച്ചു കൊണ്ട് മലയാളത്തില്‍ പറയാന്‍ ആ അമ്മ പറയുന്നുണ്ട്. ആ സമയത്ത് ഞാന്‍ അവതാരകയോട് നേരിട്ട്, മലയാളത്തില്‍ സംസാരിക്കാന്‍ പറഞ്ഞാല്‍ അതിന്റെ അര്‍ഥം അവിടെ മാറും.

എന്തിനാണ് ഇം?ഗ്ലീഷില്‍ സംസാരിക്കുന്നത്. മലയാളത്തില്‍ പറയൂ എന്ന് പറയാന്‍ പറ്റുമോ. ആ കുട്ടി ആദ്യമായിട്ടാണ് ആങ്കറിങ് ചെയ്യുന്നത്. സുന്ദരമായിട്ട് ആ കുട്ടി അവളുടെ ജോലി ചെയ്തു. വേദിയിലുള്ളവരെ കൃത്യമായി മനസിലാക്കി വളരെ ഭംഗിയായിട്ടാണ് ആ കുട്ടി തന്റെ ജോലി ചെയ്തത്. അതും നല്ല സെന്‍സ് ഓഫ് ഹ്യൂമറും. എന്നെപ്പോലെ സംസാരിച്ചു. അപ്പോള്‍ നമുക്കൊരു എനര്‍ജി അല്ലേ. അപ്പോള്‍ ഇവളോട് തിരിച്ചും നമുക്ക് തമാശ പറയണമല്ലോ എന്ന് തോന്നും. അപ്പോഴാണ്, ഐ ആം ദ് സോറി ചേച്ചി എന്ന് തമാശ രൂപേണ അത് പറഞ്ഞത്. പക്ഷേ പ്രചരിച്ച വിഡിയോകളില്‍ ആ ഭാഗങ്ങളൊന്നും വരുകയോ ഉള്‍പ്പെടുകയോ ചെയ്തിട്ടില്ല'- ഉര്‍വശി പറഞ്ഞു.

ആള്‍ക്കൂട്ടം കാണുമ്പോള്‍ അസ്വസ്ഥയാവാന്‍ കാരണ മാളചേട്ടും മുകേഷിനും ഉണ്ടായ ദുരനുഭവങ്ങള്‍ ആണെന്നും ഉര്‍വ്വശി പങ്ക് വ്ച്ചു.എന്റെ പൊന്നു തമ്പുരാന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പോയപ്പോഴുണ്ടായ ദുരനുഭവും പങ്കുവെച്ചു. അന്ന് നടന്‍ മാള അരവിന്ദന് നേരെ ഒരുപറ്റം ആളുകള്‍ ചെയ്ത കാര്യവും അത് അദ്ദേഹം കൈകാര്യം ചെയ്ത രീതിയെക്കുറിച്ചുമാണ് നടി സംസാരിച്ചത്. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശിയുടെ പ്രതികരണം.

'മഞ്ചേരിയില്‍ 'എന്റെ പൊന്നു തമ്പുരാന്‍' എന്നൊരു സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നു. ഭരതം', 'ഇന്‍സ്‌പെക്ടര്‍ ബല്‍റാം' തുടങ്ങിയ സിനിമകളുമായി ഓടിക്കൊണ്ടിരിക്കുകയാണ് ഞാന്‍. കണ്ണൂര്‍, കോഴിക്കോട് എന്നിവിടെയൊക്കെയായി ഓടികുയാണ്. അപ്പോള്‍ മാള ചേട്ടന്‍ വണ്ടിയുടെ മുന്‍പിലിരിക്കുന്നു. ഞാന്‍ പുറകിലിരിക്കുന്നു. എന്റെ കൂടെ ആയയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമൊക്കെയുണ്ട്. ഒരു ഗള്‍ഫുകാരന്റെ വീട്ടില്‍ ആണ് ചെന്നത്.

ഒരുപാട് ക്രൗഡ് ഉണ്ട്. ആ സ്ഥലത്ത് അധികം ഷൂട്ടിങ്ങുകള്‍ ഒന്നും നടന്നിട്ടില്ല. മാള ചേട്ടന്‍ നേരെ അങ്ങോട്ടിറങ്ങി. രാവിലെ നേരത്തെ ഇറങ്ങിയതാണ് ഞങ്ങള്‍ കോഴിക്കോട് നിന്ന്. മാള ചേട്ടന്‍ വണ്ടിയില്‍ നിന്നിറങ്ങിയതും, കുറച്ചു പേര്‍ പ്ലാന്‍ ചെയ്ത് വന്ന് അദ്ദേഹത്തിന്റെ മുണ്ട് പറിച്ചോണ്ട് അങ്ങ് പോയി.

അയ്യോ..എന്തൊരു വൃത്തിക്കെട്ട ആള്‍ക്കാരാ.. ഇങ്ങനെയൊക്കെയാണോ നിങ്ങള്‍ ചെയ്യുന്നത്' എന്ന് ഞാന്‍ ചോദിച്ചു. മാള ചേട്ടന്‍ അത് അറിഞ്ഞ ഭാവം പോലും കാണിച്ചില്ല. 'ആ എന്തുപറ്റി മോളേ... അവര്‍ നല്ല ആള്‍ക്കാര്‍ അല്ലേ. ഇത്രയും നല്ല ആള്‍ക്കാരെ കാണാന്‍ പറ്റുമോ ?. അവരുടെ നാട്ടിലെ സ്ത്രീകള്‍ക്ക് ഇതാണ് ഇഷ്ടമെന്നുള്ളത്, അവര്‍ അനുവാദം ചോദിക്കാതെ എന്ത് സ്വാതന്ത്ര്യമായിട്ട് എടുത്തു കൊണ്ട് പോകുന്നു.

വരൂ വരൂ എല്ലാവരും കടന്നു വരൂ'- എന്നൊക്കെ പറഞ്ഞ് മാള ചേട്ടന്‍ കൈ ഒക്കെ കുറച്ചുകൂടി അങ്ങ് പൊക്കി ഷര്‍ട്ട് വച്ച് കെട്ടി. എനിക്ക് മാനക്കേട് കാരണം, ഞാന്‍ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കുവാ. എനിക്ക് അന്ന് ഏതാണ്ട് 19 വയസേ ഉള്ളൂ. 'അയ്യേ, മോശം മാള അങ്കിളേ.. എന്തോന്നിത്' എന്ന് ഞാന്‍ ചോദിച്ചു.

അപ്പോള്‍ അദ്ദേഹം പറഞ്ഞു, 'മോശം അല്ല മക്കളേ, നീ നോക്കണ്ട. ഈ നാട്ടിലുള്ളവര്‍ക്ക് ഇത് ഇഷ്ടമാണെന്ന് ഇവിടുത്തെ ആണ്‍പിള്ളേര്‍ക്ക് അല്ലേ അറിയത്തുള്ളൂ'- എന്ന് അദ്ദേഹം പറഞ്ഞു. ഒരു അമ്മാവന്‍ ഇങ്ങോട്ട് വന്നിട്ട് പട പടാന്ന് അവന്‍മാര്‍ക്കിട്ട് നാലെണ്ണം പൊട്ടിച്ചു.

അന്ന് സോറി എന്നൊരു വാക്ക് ഉപയോ?ഗിക്കാനൊന്നും നമ്മുടെ പിള്ളേര്‍ക്ക് അറിയത്തില്ല. അവന്‍മാര്‍ വന്ന് ആ മുണ്ട് എടുത്ത് അദ്ദേഹത്തെ ഉടുപ്പിച്ചു. 'ആ ഉടുപ്പിച്ചോ ഉടുപ്പിച്ചോ... നിങ്ങള്‍ കണ്ടു കഴിഞ്ഞെങ്കില്‍. ഇങ്ങനെ ആയിരുന്നെങ്കില്‍ ഈ മുണ്ട് ഞാന്‍ വേസ്റ്റ് ആക്കത്തില്ലായിരുന്നു.. കെട്ടിക്കോട്ടെ' എന്ന് മാളച്ചേട്ടന്‍ അവരോട് പറഞ്ഞു.

സകല പെണ്ണുങ്ങളും ആ പ്രദേശത്ത് നിന്ന് പോയി. അങ്ങനെ റിയാക്ട് ചെയ്യാനൊന്നും എനിക്കറിയത്തില്ല. ഞാന്‍ അവിടെ നിന്ന് കരയും അന്നത്തെ എന്റെ രീതിക്ക്'.- ഉര്‍വശി പറഞ്ഞു.

ആലപ്പുഴയിലെ ഗേള്‍സ് കോളേജ് ഷൂട്ടിംഗിനിടയില്‍ മുകേഷിന് പറ്റിയ അബദ്ധവും നടി പങ്ക് വച്ചു. സുരേഷ് ഗോപി, രോഹിണി, മുകേഷ് എന്നിവര്‍ക്കൊപ്പം പങ്കെടുത്ത ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവമാണ് അഭിമുഖത്തില്‍ ഉര്‍വശി പങ്കുവെച്ചത്.

ഷൂട്ടിംഗിനായി മുകേഷും സുരേഷ് ഗോപിയും സ്‌കൂട്ടറിലാണ് കോളേജിലേക്ക് എത്തിയത്. പെട്ടെന്ന് അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളുടെ വലിയൊരു ജനക്കൂട്ടം താരങ്ങളെ വളഞ്ഞു. ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ട് സുരേഷ് ഗോപിക്കും രോഹിണിക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ മുകേഷ് സ്ഥിതിഗതികള്‍ ശാന്തമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

തൊട്ടടുത്തുണ്ടായിരുന്ന പെണ്‍കുട്ടികള്‍ മുകേഷിന്റെ കാല്‍ക്കല്‍ പിടിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പാന്റ് കീറിപ്പോവുകയായിരുന്നു. എന്നാല്‍ ഒട്ടും പരിഭ്രമിക്കാതെ ഒരു പട്ടാളക്കാരന്റെ ഗാംഭീര്യത്തോടെയും കൂളായ ശൈലിയിലും മുകേഷ് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്ന് ഓഫീസിലേക്ക് കയറിപ്പോയതായും ഉര്‍വ്വശി പങ്ക് വച്ചു.

Read more topics: # ഉര്‍വശി.
urvashi remembers bad experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES