Latest News

 ജിപി  എന്ന് ആദ്യം വിളിക്കുന്നത് ഒരു കൊച്ചു പഞ്ചാബി കുട്ടി; ടെലിവിഷനിലേക്ക് വന്നപ്പോള്‍ അതെന്റെ പേരായി; ഇപ്പോള്‍ ഞാന്‍ എല്ലാര്‍ക്കും ജിപി തന്നെ നടന്‍ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം

Malayalilife
 ജിപി  എന്ന് ആദ്യം വിളിക്കുന്നത് ഒരു കൊച്ചു പഞ്ചാബി കുട്ടി; ടെലിവിഷനിലേക്ക് വന്നപ്പോള്‍ അതെന്റെ പേരായി; ഇപ്പോള്‍ ഞാന്‍ എല്ലാര്‍ക്കും ജിപി തന്നെ നടന്‍ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയില്‍ അവതാരകനായിട്ടാണ് താരത്തെ കൂടുതലും പേര്‍ക്കും പരിചയമായത്. എന്നാല്‍ സിനിമയിലൂടെയാണ് താരം ആദ്യം സ്‌ക്രീനില്‍ എത്തിയത്. അടയാളങ്ങള്‍ എന്ന സിനിമയിലൂടെ ്ഭിനയരംഗത്തേക്ക് എത്തിയ താരം തമിഴിലും തെലുങ്കിലും ചുവടവ് വച്ചു കഴിഞ്ഞു. വര്‍ഷം,  പ്രേതം 1, പ്രേതം 2, കീ, അള വൈകുന്ദപുരമുലോ തുടങ്ങിയ ചിത്രങ്ങളിലെ ഗോവിന്ദ് പത്മസൂര്യയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഡിഫോര്‍ ഡാന്‍സിനു ശേഷം നിരവധി പരിപാടികളിലും ഷോകളിലും അവതാരകനായി താരം എത്തിയിരുന്നു. ഇപ്പോള്‍ സീ കേരളത്തില്‍ പുതിയ ഷോയുടെ ജഡ്ജ് ആണ് താരം. മിസ്റ്റര്‍ ആന്‍ഡ് മിസിസ്സ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ അവതാരകരായി എത്തുന്നത് ജീവയും അപര്‍ണയുമാണ്. ഒരിടവേളയ്ക്ക് ശേഷമാണ് ഗോവിന്ദ് പത്മസൂര്യ മിനിസ്‌ക്രീനിലേക്ക് എത്തുന്നത്.

ഇതാദ്യമായാണ് താരം ഒരു റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തുന്നത്. ഇപ്പോള്‍ തന്റെ പുതിയ ഷോയുടെ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കയാണ് താരം. വിധി കര്‍ത്താവായിട്ടാണ് മടങ്ങി വരവ് എങ്കിലും  ഈ പുതിയ റോള്‍ തനിക്കങ്ങനെ വലിയ വ്യത്യാസം ഉള്ളതായി തോന്നിയില്ല. ഒരു അവതാരകന്‍ എന്ന നിലയിലുള്ള അതേ ഉണര്‍വും ഉത്സാഹവും തന്നെയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ഫ്ലോറില്‍ ് അനുഭവിക്കാന്‍ കഴിഞ്ഞത്. നമ്മള്‍ ചെയ്യുന്നത് ജനങ്ങള്‍ക്ക് ഇഷ്ടപെടുന്നുവെന്നറിയുമ്പോഴാണ് ഒരു അവതാരകന്‍, നടന്‍ എന്ന നിലയില്‍ സംതൃപ്തി ഉണ്ടാവുന്നത്.  ഷോയുടെ ആദ്യ എപ്പിസോഡ് ഇഷ്ടപെട്ടതായി നിരവധി പേര്‍ വിളിച്ചു പറഞ്ഞുവെന്നും ജിപി പറയുന്നു.
.  'മിസ്റ്റര്‍ ആന്റ് മിസ്സിസ്' മികച്ചൊരു പരിപാടിയാകുമെന്ന് തീര്‍ച്ചയാണ്. ഷൂട്ടിംഗ് ഒക്കെ വളരെ രസകരമായിരുന്നു. ലോക്ക് ഡൗണിന് ശേഷം കര്‍ശനമായ ഷൂട്ടിംഗ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഷൂട്ടിംഗ് നടത്തുന്നത്. പക്ഷേ അതൊന്നും ഞങ്ങളുടെ പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് ഈ സമ്മര്‍ദ്ദ കാലത്ത് ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഷോ തന്നെയാണ് 'മിസ്റ്റര്‍ ആന്റ് മിസ്സിസ്'.

അവതാരകനായി മാറിയതിന്റെ കാരണത്തെക്കുറിച്ചും തന്റെ അവതരണ രീതിയെക്കുറിച്ചും താരം പറയുന്നുണ്ട്. കോളേജില്‍ ആയിരിക്കുമ്പോള്‍ ഞങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കാന്‍ സുഹൃത്തുക്കള്‍ പലപ്പോഴും എന്നോട് പറയുമായിരുന്നു. അത് പറയാന്‍ അവര്‍ എന്നോട് ആവശ്യപ്പെടുന്നതിന്റെ കാരണം, ആ സംഭവങ്ങളെ എന്റെ സ്വന്തം രീതിയില്‍ വിവരിക്കാന്‍ പറ്റുമെന്ന് അവര്‍ക്കറിയാം. അത് കേള്‍ക്കാനും അവര്‍ക്ക് ഇഷ്ടമാണ്. നമ്മള്‍ ഈ കഥകളൊക്കെ നന്നാക്കാന്‍ വേണ്ടി ചില രസികന്‍ പൊടിക്കൈകള്‍ ഒക്കെ ഇടും. അത് കൊണ്ട് അവരുടെ കൂട്ടത്തില്‍ അവതാരകന്‍ ഞാന്‍ ആയിരുന്നു.  ഒരു ഷോ ഹോസ്റ്റുചെയ്യുമ്പോള്‍ ഞാന്‍ ഞാനായി തന്നെ പെരുമാറാനാണ് ശ്രമിക്കാറ്. നമ്മുടെ ഒരു രീതിയില്‍ തന്നെയാണ് അവതരിപ്പിക്കുക. പക്ഷേ സിനിമയില്‍ ഒരു വേഷം ചെയ്യുമ്പോള്‍, അത് തികച്ചും വ്യത്യസ്തമാണ്. നമ്മള്‍ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലേക്ക് മാറും.

ഗോവിന്ദ് പത്മസൂര്യ എന്ന പേര് ജിപി എന്നായതിനെക്കുറിച്ചും താരം പറയുന്നുണ്ട്. എന്റെ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം ഞാന്‍ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആയിരുന്നു. അവിടത്തെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. മലയാളികള്‍ വളരെ കുറവായിരുന്നു. ഒരു അഞ്ചാം ക്ലാസ്സുകാരനാണ് അവിടെ വെച്ച് ഒരിക്കല്‍  എന്നോട് എന്റെ പേര് ചോദിച്ചു. ഞാന്‍ ഗോവിന്ദ് പദ്മസൂര്യ എന്ന മറുപടി പറഞ്ഞു. പഞ്ചാബിയായ അവന് പക്ഷെ  ഗോവിന്ദ് പദ്മസൂര്യ ഉച്ചരിക്കാന്‍ പാടായിരുന്നു. അവനാണ് പേര് ചുരുക്കി ആദ്യം അവന്റെ സൗകര്യത്തില്‍ ജിപി എന്ന് വിളിക്കുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ സുഹൃത്തുക്കള്‍ എന്നെ മുഴുവന്‍ പേരിലും വിളിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു, അതിനാല്‍ അവര്‍ അതില്‍ നിന്ന് സൂര്യ എന്ന് മാത്രം എടുത്തു. ടെലിവിഷനില്‍ വന്നപ്പോള്‍ നീണ്ട എന്റെ പേര് വിളിക്കുന്നത് അത്ര സുഖമാകില്ലന്ന് കണ്ടു വിളിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമായ ജിപി തന്നെ ഉറപ്പിച്ചു. ആ അഞ്ചാം ക്ലാസ്സുകാരന്‍ വിളിച്ച പേരാണ് ജിപി. ഇപ്പോള്‍ എന്നെ എല്ലാവരും വിളിക്കുന്നത് ജിപി എന്ന് തന്നെയാണ്.വല്ലാത്തൊരു കാലത്തിലൂടെയാണല്ലോ നമ്മളെല്ലാവരും നീങ്ങുന്നത്. വ്യവസായങ്ങള്‍  എല്ലായിടത്തും സ്തംഭിച്ചിരിക്കുന്നു. കാര്യങ്ങള്‍ ഒരു പുതിയ  നിലയിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണ്. എല്ലാം ശരിയായി പാഴായപ്പോലെ എല്ലാം വരാനാണ് ഇപ്പോള്‍ കാത്തിരിക്കുന്നതെന്നും ജിപി പറയുന്നു.

govind padmasoorya latest interview about new show

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES