Latest News

പിള്ളേരുടെ കൈയ്യിൽ വാള്‍ അല്ല പുസ്തകം വെച്ച് കൊടുക്കേടോ; ദുര്‍ഗാവാഹിനി റാലിയ്‌ക്ക് എതിരെ പ്രതികരിച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍

Malayalilife
പിള്ളേരുടെ കൈയ്യിൽ  വാള്‍ അല്ല  പുസ്തകം വെച്ച് കൊടുക്കേടോ; ദുര്‍ഗാവാഹിനി റാലിയ്‌ക്ക് എതിരെ പ്രതികരിച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍

പെണ്‍കുട്ടികള്‍ വാളുകളേന്തി കൊണ്ട് നെയ്യാറ്റിന്‍കരയിലെ വിഎച്ച്പി റാലിയില്‍  പ്രകടനം നടത്തിയതില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്  ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. പകയും വിദ്വേഷവും പ്രതികാരത്തിനും പകരം സമാധാനവും സാഹോദര്യവുമാണ് പറഞ്ഞുകൊടുക്കേണ്ടതെന്നും കുട്ടികളുടെ കയ്യില്‍ വാള്‍ ആല്ല പുസ്തകമാണ് കൊടുക്കേണ്ടതെന്നും  ഹരീഷ് വ്യക്തമാക്കിയിരിക്കുകയാണ്. 

അദ്ദേഹത്തിന്റെ പ്രതികരണം ഫെയ്‌സ്ബുക്കിലൂടെയായിരുന്നു. ’പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ’ ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്

നെയ്യാറ്റിന്‍കര കീഴാറൂറില്‍ ആയുധമേന്തി വിഎച്ച്പി വനിത വിഭാഗമായ ദുര്‍ഗാവാഹിനിയുടെ കഴിഞ്ഞ ദിവസമായിരുന്നു  പഥസഞ്ചലനം.  വാളേന്തി പ്രകടനം കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് നടത്തിയത്.  എസ്ഡിപിഐ കാട്ടാക്കട പ്രകടനത്തിനെതിരെ ഡിവൈഎസ്പിക്ക് പരാതി നല്‍കി. 

 പ്രകടനത്തിനെതിരെ  കാട്ടാക്കട ഡിവൈഎസ്പിക്ക് പോപ്പുലര്‍ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസ് പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.  പരാതിയില്‍സ്ത്രീകള്‍ക്കിടയില്‍ ആയുധപരിശീലനം നടത്തുന്ന ഭീകരവാദ സംഘടനയായ ദുര്‍ഗ്ഗാവാഹിനിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വങ്ങള്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന്  പറയുന്നു.

hareesh shivarama krishnan words about rally

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES