പ്രശസ്ത സിനിമാ സീരിയല്‍ നടി ജോളി ഈശോയെ പരിചയമില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ സിനിമാ രംഗത്ത് സജീവമായ ജോളി സീരിയല്‍ നടിയാണ് മലയാളികള്‍ക്ക് മുന്നില്‍ തിളങ്ങിയത്. നിരവധി സീരിയലുകളില്‍ അടു്ത്ത കാലം വരെ സജീവമായിരുന്ന ജോളി ഇപ്പോള്‍ ഗുരുതരമായ രോഗം ബാധിച്ച് ആശുപത്രിയിലാണെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.
ഹൃദയസംബന്ധമായ അസുഖം ബാധിച്ച് അടിയന്തിര ശസത്രക്രിയയ്ക്ക് വിധേയയാക്കിയിരി്ക്കുകയാണ് എന്നായിരുന്നു വാര്‍ത്ത.ആരോഗ്യപ്രശ്നങ്ങള്‍ കാരണം ജോളി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്ന് സീരിയല്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. നിരവധി താരങ്ങളാണ് താരത്തിന്റെ ചികിത്സയ്ക്ക് സഹായം ആഭ്യര്‍ത്ഥിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വഴി വീഡിയോ പങ്കിടുന്നത്.
താരത്തിന് അടിയന്തിരമായി ഒരു ശസ്ത്രക്രിയ ആവശ്യം ഉണ്ടെന്നും താരങ്ങള്‍ പറയുന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന താരത്തിന് അടിയന്തിരമായി ബൈപ്പാസ് സര്‍ജറി ആവശ്യമായുണ്ട്. അതിനായി 18 ലക്ഷം രൂപയോളം ചിലവുണ്ട് എന്നും താരങ്ങള്‍ പറയുന്നു. ചികിത്സയ്ക്കുള്ള പണം ഇല്ലാത്തതുകൊണ്ടുതന്നെ ജോളി മാനസികമായി പ്രയാസത്തില്‍ ആണെന്നും താരങ്ങള്‍ പറയുന്നുണ്ട്. വരുന്ന 17 നാണ് ജോളിയുടെ ഓപ്പറേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. നമ്മളെ കൊണ്ട് പറ്റുന്ന സഹായം ചെയ്യണമെന്നും താരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ജോളിക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്നും വേഗം തന്നെ അഭിനയ ലോകത്തേക്ക് തിരിച്ചെത്താന്‍ കഴിയട്ടെയെന്നും ആണ് ആരാധകര്‍ ആശംസിക്കുന്നത്.ഏറെ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയും അടിയന്തിര ശസ്ത്രക്രിയ ചെയ്യുവാനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഏതാണ്ട് 18 ലക്ഷം രൂപയോളമാണ് നടിയുടെ ശസ്ത്രക്രിയക്കായി ആവശ്യമുള്ളത്.
അമ്മയായും അമ്മായിയമ്മയായും എല്ലാം നെഗറ്റീവ് വേഷങ്ങളിലൂടെ പ്രശസ്തയാണ് നടി ജോളി ഈശോ. കൂത്താട്ടുകുളം സ്വദേശിനിയായ ജോളി നാടകങ്ങല്‍ലൂടെയാണ് സിനിമയിലേക്ക് എത്തിയത്. കോമഡി വേഷങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ കഴിവുള്ള മികച്ച നടിയാണ് അവര്‍. ചെറുപ്രായത്തില്‍ തന്നെ ഒരു നാടക സംഘത്തിന്റെ ഭാഗമായിരുന്നു ജോളി. ഒരു നാടകത്തില്‍ മൂത്ത സഹോദരിയ്ക്ക് പകരക്കാരിയായി പ്രവര്‍ത്തിച്ച അവര്‍ പിന്നീട് ഒരു സ്ഥിരം നാടക നടിയായി. അവിസ്മരണീയമായ നെഗറ്റീവ് വേഷങ്ങളിലൂടെയാണ് ജോളി ടെലിവിഷന്‍ രംഗത്ത് തന്റേതായ ഇടം നേടിയത്. അതിലൊന്നാണ് മഞ്ഞുരുകും കാലത്തിലെ ചന്ദ്രമതി. പരസ്പരത്തില്‍ വസന്ത എന്ന ഹാസ്യകഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു. തമിഴ് പരമ്പരയായ ദൈവം തന്ത വീട് എന്ന ചിത്രത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈശോ എന്ന കലാകാരനെയാണ് നടി വിവാഹം കഴിച്ചത്.
ജോളിയുടെ രണ്ട് മൂത്ത സഹോദരിമാരും അഭിനേത്രികളാണ്. കൂത്താട്ടുകുളം ലീല ജെയിംസും ബിന്ദു രാമകൃഷ്ണനും ജോളിയ്ക്ക് മുമ്പ് തന്നെ അഭിനയരംഗത്ത് പ്രവേശിച്ചവരാണ്. നിരവധി കണക്കിന് ടെലിവിഷന്‍ സീരിയലുകളുടെ ഭാഗമായിരുന്നു ജോളി. തലമുറകള്‍ എന്ന സീരിയലിലൂടെ കോട്ടയത്തുകാരിയായ കഥാപാത്രത്തിലൂടെയാണ് ജോളി ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ചത്. ദൂരദര്‍ശന്റെ മരുഭൂമിയില്‍ പൂക്കളത്തിലാണ് ജോളിയും രണ്ട് മൂത്ത സഹോദരിമാരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. രാധ എന്ന പെണ്‍കുട്ടി, താന്‍തോന്നി (2010), വിനയപൂര്‍വം വിദ്യാധരന്‍ (2000) തുടങ്ങി ഇരുപതോളം സിനിമകളിലും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.