Latest News

ഇപ്പോള്‍ ചാക്കോച്ചന്റെ ലോകം മുഴുവന്‍ ഇസഹാക്കാണ്; കുഞ്ഞുണ്ടായ ശേഷം ചാക്കോച്ചന്‍ നൂറിരട്ടി സന്തോഷത്തിലാണെന്ന് ആരാധകര്‍; അടിപൊളി ഡാന്‍സുമായി സന്തോഷം പങ്കുവെച്ച് താരം; വീഡിയോ

Malayalilife
topbanner
ഇപ്പോള്‍ ചാക്കോച്ചന്റെ ലോകം മുഴുവന്‍ ഇസഹാക്കാണ്; കുഞ്ഞുണ്ടായ ശേഷം ചാക്കോച്ചന്‍ നൂറിരട്ടി സന്തോഷത്തിലാണെന്ന് ആരാധകര്‍; അടിപൊളി ഡാന്‍സുമായി സന്തോഷം പങ്കുവെച്ച് താരം; വീഡിയോ

ലയാളത്തില്‍ ഹേറ്റേഴ്സ് ഇല്ലാത്ത നടന്‍മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. കോളേജിലെ ചോക്ലേറ്റ് നായകന്‍മാരുടെ റോളുകളില്‍ തിളങ്ങി ഇപ്പോള്‍ കുടുംബസ്ഥനായും കാരക്ടര്‍ റോളുകളിലും തിളങ്ങുകയാണ് കുഞ്ചാക്കോ ബോബന്‍. 14വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിച്ചത് ആരാധകരെ മുഴുവന്‍ സന്തോഷിപ്പിച്ച വാര്‍ത്തായായിരുന്നു. തങ്ങളെ ഇത്രയും പേര്‍ സ്നേഹിക്കുന്നുവെന്ന് അറിഞ്ഞത് കുഞ്ഞുണ്ടായിക്കഴിഞ്ഞാണെന്ന് ചാക്കോച്ചന്‍ പറഞ്ഞിരുന്നു. എന്നാല്‍ കുഞ്ഞുണ്ടായ ശേഷം ചാക്കോച്ചന്‍ നൂറിരട്ടി സന്തോഷത്തിലാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോള്‍ ചാക്കോച്ചന്റെ ലോകം മുഴുവന്‍ ഇസഹാക്കാണ. അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ താരം പങ്കുവയ്ക്കുന്നത്. 

ബാഡ് ബോയ് സോങ്ങിന് സ്റ്റൈലിഷ് ആയി  ചുവടു വയ്ക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. സണ്‍ഡേ മോര്‍ണിങ് വൈബ്സ് എന്നാണ് താരം വീഡിയോയ്ക്ക് ടൈറ്റില്‍ കൊടുത്തിരിക്കുന്നത്. പ്രിയയുടെ ബേബി ഷവറിനു കളിച്ച സ്റ്റെപ്പുകളാണെന്നും താരം വീഡിയോയ്ക്ക് ഒപ്പം കുറിച്ചിട്ടുണ്ട്.  നടിമാരായ അഹാന കൃഷ്ണ ഗായത്രി സുരേഷ് എന്നിവര്‍ വീഡിയോയ്്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. ചാക്കോച്ചന്റെ ബോഡി ഔട്ട് ഓഫ് ഷെയ്പ്പ് ആയല്ലോ എന്നും ബോഡി ശ്രദ്ധിക്കണമെന്നും ചാക്കോച്ചന് ഈ രോഗം ഇടയ്ക്ക് വരുമോ എന്നുമൊക്കെ കമന്റുകളുണ്ട്. ഇതിനൊക്കെ താരം മറുപടിയും നല്‍കിയിട്ടുണ്ട്.

ഒപ്പം ചാക്കോച്ചന്‍ പങ്കുവച്ച ഒരു ചിത്രവും ആരാധകര്‍ ഏറ്റെടുക്കുകയാണ്. 1983ലെയും 1993ലെയും 1997ലെയും ചിത്രങ്ങളാണ് താരം പങ്കുവച്ചത്. തന്റെ ഏഴുവയസ്സിലെ ചിത്രവും പിന്നീട് കോളേജില്‍ പഠിക്കുമ്പോള്‍ ഉളള ചിത്രവും. അനിയത്തിപ്രാവ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉളള ഒരു ചിത്രവുമാണ് താരം പങ്കുവച്ചിരിക്കുന്നത്. പണ്ടാക്കെ  പ്രായം കൂടാറുണ്ടായിരുന്നു ഇപ്പോള്‍ എന്തു പറ്റിയതാ, ഇത് മരുന്നില്ലാത്ത അസുഖമാണ് എന്നൊക്കെ കമന്റുകള്‍ എത്തുന്നുണ്ട്. താരത്തിന്റെ ഡാന്‍സ് വീഡിയോ കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 

 

kunchacko dance video viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES