Latest News

ആസിഫലിയെ പൊന്നപ്പനാക്കി കുഞ്ചാക്കോ ബോബന്‍; സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളി താരങ്ങള്‍; വൈറലായ താരത്തിന്റെ പോസ്റ്റ് കാണാം..

Malayalilife
topbanner
 ആസിഫലിയെ പൊന്നപ്പനാക്കി കുഞ്ചാക്കോ ബോബന്‍; സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളി താരങ്ങള്‍; വൈറലായ താരത്തിന്റെ പോസ്റ്റ് കാണാം..


ക്വാറന്റൈന്‍ കാലത്ത് താരങ്ങളെല്ലാം വീടുകളില്‍ തന്നെയാണ്. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് ഓടിക്കൊണ്ടിരുന്ന താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ കിട്ടുന്ന അവസരം കൂടെയാണിത്. മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണിപ്പോള്‍. കുഞ്ചാക്കോ ബോബന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രവും ആ ചിത്രത്തിന് താഴെയായി വന്ന രസകരമായ കമന്റുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രമായിരുന്നു എല്ലാത്തിന്റേയും തുടക്കം. കൊറോണ കാലത്ത് ഒരുമിച്ചു നില്‍ക്കേണ്ടതിന്റേയും വീട്ടിലിരിക്കുന്നതിന്റേയും പ്രാധാന്യത്തെ കുറിച്ച് പറഞ്ഞായിരുന്നു കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്. മലയാളത്തിലെ താരങ്ങളെല്ലാം ഒന്നിച്ചിരിക്കുന്ന ചിത്രമായിരുന്നു താരം പങ്കുവച്ചത്. പക്ഷെ ഇതില്‍ ആസിഫ് അലിയുണ്ടായിരുന്നില്ല. ഇതോടെ ആസിഫ് ചിത്രത്തിന് കമന്റുമായി എത്തുകയായിരുന്നു.

സോറി ഞാന്‍ വീട്ടില്‍ സെല്‍ഫ് ക്വാറന്റൈനിലാണ് എന്നായിരുന്നു ആസിഫിന്റെ കമന്റ്. ഇത് കണ്ടതും ഉടനെ തന്നെ കുഞ്ചാക്കോ ബോബന്‍ മറുപടിയുമായെത്തി. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. നിനക്ക് ഇതിനൊക്കെ മറുപടി തരാമല്ലേ. ജോര്‍ജാനിലുള്ള രാജുമോന്‍ വരെ ഫോണെടുത്തുവെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. ഇതുകൊണ്ടും തീര്‍ന്നില്ല. പിന്നാലെ ആസിഫുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചന്‍ വക അടുത്ത അടി. ഈ ലോക്ക്ഡൗണ്‍ സമയത്ത് സമൂഹത്തിന് വേണ്ടി സെല്‍ഫ് ക്വാറന്റൈന്‍ ചെയ്യുന്ന ആസിഫേ, നീ തങ്കപ്പനല്ലെടാ പൊന്നപ്പന്‍ ആണെടാ പൊന്നപ്പന്‍ എന്നായിരുന്നു പോസ്റ്റ്. ഈ പോസ്റ്റിന് നടി ഗീതു മോഹന്‍ദാസ് കമന്റുമായി എത്തിയിരുന്നു. 

പിന്നാലെ തന്നെ നേരത്തെ പങ്കുവച്ച താരങ്ങളുടെ ചിത്രത്തില്‍ ആസിഫ് അലിയേയും കൂട്ടിച്ചേര്‍ത്ത് കുഞ്ചാക്കോ ബോബന്‍ വീണ്ടുമെത്തി. ദി കംപ്ലീറ്റ് പിക്ചര്‍ എന്നായിരുന്നു ഇത്തവണ ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍. താരം പങ്കുവെച്ച ചിത്രത്തിന് നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ആസിഫ് അലി എവിടെയെന്നും ഇന്ദ്രജിത്ത് എവിടെയെന്നും, പൃഥ്വിരാജിനെ മിസ്സ് ചെയ്യുന്നുവെന്നുമെല്ലാമുള്ള കമന്റുകളാണ് താരം ആദ്യം പങ്കുവെച്ച ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ കേസ് കൊടുക്കണം സെല്‍ഫ് ക്വാറന്റൈനില്‍ നിന്നിരുന്ന ആസിഫ് അലി ആള്‍ക്കൂട്ടത്തില്‍ വന്നതിലെന്നും. നാട്ടുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നും നോട്ട് കംപ്ലീറ്റഡ് എന്നുമുള്ള കമന്റുകളാണ് ചാക്കോച്ചന്‍ ആസിഫ് അലിയെ ഉള്‍പ്പെടുത്തി കൊണ്ട് രണ്ടാമതെ പോസ്റ്റ് ചെയ്ത ചിത്രത്തിന് കിട്ടിയ കമന്റുകള്‍. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES