പട്ടികയിൽ നിന്ന് പുറത്തായ 93 ചിത്രങ്ങളിൽ ജെല്ലികെട്ടും; അവസാന റൗണ്ടിൽ ഓസ്കാർ നഷ്ടമായി ജെല്ലിക്കെട്ട്

Malayalilife
topbanner
പട്ടികയിൽ നിന്ന് പുറത്തായ 93 ചിത്രങ്ങളിൽ ജെല്ലികെട്ടും; അവസാന റൗണ്ടിൽ ഓസ്കാർ നഷ്ടമായി ജെല്ലിക്കെട്ട്

ലയാള സിനിമയെ വേറൊരു രീതിയിലേക്ക് എത്തിച്ച സംവിധായകനാണ് ലിജോ ജോസ് പല്ലിശേരി. മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലോക്കല്‍ ഈസ് ഇന്റര്‍നാഷണല്‍ എന്ന് പറയിപ്പിച്ച ലിജോയുടെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ലിജോയുടെ അവസാനം തീയേറ്ററിലെത്തിയ ചിത്രമായിരുന്നു ജല്ലിക്കട്ട്. ഈ ചിത്രത്തിന് നിരവധി അംഗീകാരങ്ങൾ കിട്ടിയവയാണ്. കേരളത്തിന് പുറത്തും ചിത്രം വലിയ കെെയ്യടികള്‍ നേടിയിരുന്നു. മലയാളികൾക്ക് അഭിമാനകരമായ നിമിഷമായിരുന്നു ഈ ചിത്രം ഓസ്കാർ നോമിനേഷനിൽ വന്നപ്പോൾ. മലയാള ഇൻഡസ്ടറി തന്നെ അടുത്ത തലത്തിലേക്ക് എത്തുമെന്ന് എല്ലാരും ഇതോടെ ഉറപ്പിച്ചതായിരുന്നു. 


പക്ഷേ ഇപ്പോൾ പ്രേക്ഷകർക്ക് നിരാശയാണ് എന്നാണ് വാർത്ത റിപോർട്ടുകൾ. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ പട്ടികയില്‍ നിന്നും ജല്ലിക്കട്ട് പുറത്തായിരിക്കുകയാണ്. അവസാന സ്ക്രീനിങ്ങിലാണ് ജല്ലിക്കട്ട് പുറത്താകുന്നത്. 15 സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ജല്ലിക്കട്ടിന് ഇടം നേടനായില്ല. 93 ചിത്രങ്ങളാണ് ഈ പട്ടികയിലെത്താതെ പോയത്. ഓസ്കാര്‍ വേദിയിലെത്താന്‍ സാധിച്ചില്ലെങ്കിലും ജല്ലിക്കട്ടിന്റെ നേട്ടത്തെ മലയാള സിനിമ അഭിമാനത്തോടെ തന്നെയാണ് കാണുന്നത്. 2011 ന് ശേഷം ഓസ്കാറിന് അയക്കുന്ന ആദ്യ മലയാള ചിത്രമാണ് ജല്ലിക്കട്ട്. എസ്. ഹരീഷും ആർ. ജയകുമാറും ചേർന്ന് തിരക്കഥയെഴുതിയ ഈ ചിത്രത്തിന്റെ കഥ, എസ്. ഹരീഷിന്റെ തന്നെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. ആന്റണി വർഗീസ്, സാബുമോൻ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒ. തോമസ് പണിക്കർ നിർമ്മിച്ച ചിത്രത്തിന്റെ സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയാണ്. 2019 - ലെ ടോറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജല്ലിക്കട്ട് പ്രദർശിപ്പിച്ചു. 2019 ഒക്ടോബർ 4-ന് ചലച്ചിത്രം പുറത്തിറങ്ങി. ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്. സംവിധാനത്തിനൊപ്പം തന്നെ മികച്ചു നിൽക്കുന്നതാണ് അതിന്റെ കാമറ. ചിത്രത്തിലെ ക്യാമറ മികവും കെെയ്യടി നേടിയത് തന്നെയായിരുന്നു. 


തീയേറ്ററിലെത്തും മുമ്പ് തന്നെ അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ ജല്ലിക്കട്ട് ശ്രദ്ധ നേടിയിരുന്നു. 50-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ചിത്രത്തിലൂടെ ലിജോ നേടിയിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലിജോയെ തേടിയെത്തിയിരുന്നു. ഒരു ചെറിയ ഗ്രാമത്തിൽ അറുക്കാനായി കൊണ്ടുവന്ന പോത്ത് കെട്ടുപൊട്ടിച്ച് ഓടുന്നതും ആ പോത്ത് ഗ്രാമത്തിലുണ്ടാക്കുന്ന കുഴപ്പങ്ങളുമാണ് പ്രധാന കഥാതന്തു. ഗ്രാമവാസികളെല്ലാം പോത്തിനെ പിടിക്കാനായി വിവിധ വഴിയിലൂടെ ഓടുന്നു. കൂട്ടത്തിൽ അയൽഗ്രാമക്കാരും ചേരുന്നു. അവസാനം ഇത് വലിയ കുഴപ്പത്തിലേക്കും ലഹളയിലേക്കും ചിലരുടെയെല്ലാം മരണത്തിലേക്കും നയിക്കുന്നു. ഇതിനിടയിൽ പ്രണയവും വൈരാഗ്യവും പ്രതികാരവുമെല്ലാം കടന്നുവരുന്നു.

lijo jose palliserry jellykettu oskar malayalam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES