ബസൂക്കയുടെ ഷൂട്ടിനിടെ കിട്ടിയ ഇടവേളയില്‍ അമേരിക്കയിലേക്ക് പറക്കാന്‍ മമ്മൂക്ക; പത്ത് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി താരം 25 ന് തിരിക്കും;  ഡിനോ ഡെന്നീസ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ കൊച്ചിയില്‍

Malayalilife
 ബസൂക്കയുടെ ഷൂട്ടിനിടെ കിട്ടിയ ഇടവേളയില്‍ അമേരിക്കയിലേക്ക് പറക്കാന്‍ മമ്മൂക്ക; പത്ത് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി താരം 25 ന് തിരിക്കും;  ഡിനോ ഡെന്നീസ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ കൊച്ചിയില്‍

വാഗതനായ ഡിനോ ഡെന്നീസ് രചനയും സംവിധാനവും ചെയ്യുന്ന ബസൂക്കയുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു മമ്മൂക്ക. ബസൂക്കയില്‍ പോണി ടെയ്ല്‍ മുടിയുമായി കൂളിങ്ങ് ഗ്‌ളാസില്‍ മാസ് ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ഷെഡ്യൂള്‍ ബ്രേക്കപ്പ് ആയതിനെ തുടര്‍ന്ന്് നടന്‍ യു.എസിലേക്ക് പോകുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

സ്വകാര്യ സന്ദര്‍ശനത്തിനായാണ് മമ്മൂട്ടി അമേരിക്കയിലേക്ക് പോകുന്നത്. ജൂണ്‍ 25ന് യു.എസിലേക്ക് പോകുന്ന മമ്മൂട്ടി ജൂലായ് 10ന് മടങ്ങിവരും. ഇതിനിടെ ആനന്ദ് ടിവി അവാര്‍ഡ് നിശയ്ക്കായി ലണ്ടനിലും നടനെത്തും. ജൂലായ് ആദ്യം ബസൂക്കയുടെ അടുത്ത ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിക്കാനാണ് തീരുമാനം . ജൂലായ് 15ന് ബസൂക്കയില്‍ വീണ്ടും ജോയിന്‍ ചെയ്യാനാണ് മമ്മൂട്ടിയുടെ തീരുമാനം. 

ക്രെം ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ബസൂക്കയില്‍  മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴ് നടന്‍ ഗൗതം മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടി നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. 

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് രണ്ട് ചിത്രങ്ങളും നിര്‍മ്മിക്കുന്നത്. ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. 15 മിനിട്ടു നീളുന്ന രംഗത്താണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.രാഹുല്‍ സദാശിവന്‍, മഹേഷ് നാരായണന്‍ എന്നിവരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.

Read more topics: # ബസൂക്ക
mammotty us trip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES