കൊച്ചി: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന മറിയം വന്ന് വിളക്കൂതി അണിയറയില്‍ പുരോഗമിക്കുന്നു. എആര്‍കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന്‍ നിര്‍മ്മിച്ച് രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്ത് അവതരിപ്പിക്കുന്ന ചിത്രമാണ് മറിയം വന്ന് വിളക്കൂതി. വിതരണം സെഞ്ചുറി ഫിലിംസ്. മലയാള സിനിമയില്‍ സര്‍പ്രൈസ് ഹിറ്റായ ഇതിഹാസയുടെ പ്രൊഡക്ഷന്‍ ഹൗസാണ് എആര്‍കെ.
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ്, എന്നിവരോടൊപ്പം സേതുലക്ഷ്മി, സംവിധായകന്‍ ബേസില്‍ ജോസഫ്, സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ, ബൈജു, എന്നിവര്‍ കൂടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറിയം വന്ന് വിളക്കൂതി ഒറ്റ രാത്രിയിലെ തുടര്‍ച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലര്‍ ആണ്.
എഴുത്തുകാരനും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി കേരളത്തിലെ ആദ്യ പ്രൈവറ്റ് എഫ് എം ഞഖകളില്‍ ഒരാളാണ്. റേഡിയോ ജോക്കി പ്രോഗ്രാം പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ തന്റെ ക്രിയേറ്റിവ് കരിയര്‍ തുടങ്ങിയ അദ്ദേഹം സംവിധായകന്‍ മമാസിന്റെ അസിസ്റ്റന്റ് ആയാണ് സിനിമയിലേക്ക് എത്തുന്നത്. ജെനിത് കാച്ചപ്പിള്ളിയുടേതായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി വര്‍ക്കുകള്‍ ഉണ്ട്. വൈദ്യുത മന്ത്രി ഈ അടുത്തകാലത്ത് പങ്കു വെച്ച ഗടഋആ ൃേശയൗലേ വീഡിയോ അതില്‍ ഒന്നാണ്. യൂട്യൂബില്‍ 20 ലക്ഷം കാഴ്ചക്കാര്‍ പിന്നിട്ട ഈ കാലത്ത്, കപ്പ ടീവി ഷൂട്ട് ആന്‍ ഐഡിയ സീസണ് 1 - ഫസ്റ്റ് പ്രൈസ് വിന്നര്‍ ആയ അന്ന് പെയ്ത മഴയില്‍ എന്നീ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജെനിത് കാച്ചപ്പിള്ളിയുടെതായി കഥയില്ലാത്ത കഥകള്‍ എന്ന ചെറുകഥാസമാഹാരവുമുണ്ട്.
ഇതിഹാസയുടെ ക്യാമറാമാന്‍ സിനോജ് പി അയ്യപ്പന്‍ ആണ് ക്യാമറ. ആര്‍ട് ഡയറക്ടര്‍ മനു ജഗത്. ആമേന്‍, അങ്കമാലി ഡയറീസ് എന്നിവയുടെ മ്യൂസിക് ഡയറക്ടര്‍ പ്രശാന്ത് പിള്ള സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. മേക്ക് അപ് റോണക്സ് സേവിയര്‍, വസ്ത്രാലങ്കാരം വൈശാഖ് രവി. സ്‌റ്റൈലിസ്റ്റ് അമര-ടീന. ഒ കെ കണ്മണി, ഒ കെ ജാനു, ഗ്യാങ്സ്റ്റര്‍, ലസ്റ്റ് സ്റ്റോറീസ് എന്നിവയുടെ ആനിമേഷന്‍ ചെയ്ത സ്റ്റുഡിയോ കോക്കാച്ചി ആണ് ആനിമേഷന്‍.