Latest News

ക്യാമറയില്‍ പകര്‍ത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചെറിയ ആള്‍;കൂടെ യാത്ര ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള ചെറിയ ആളിന്;സമയം ചെലവഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ചെറിയ ആളിന്;മറിയത്തിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

Malayalilife
ക്യാമറയില്‍ പകര്‍ത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചെറിയ ആള്‍;കൂടെ യാത്ര ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള ചെറിയ ആളിന്;സമയം ചെലവഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ചെറിയ ആളിന്;മറിയത്തിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ദുല്‍ഖര്‍ സല്‍മാന്റേയും അമാല്‍ സൂഫിയയുടേയും മകള്‍ മറിയത്തിന്റെ ഒമ്പതാം പിറന്നാള്‍. ജന്മദിനത്തില്‍ മകള്‍ക്ക് മനോഹരമായ ആശംസയറിയിച്ച് എത്തിയിരിക്കുകയാണ്. മറിയത്തെ 'ചെറിയ വലിയ ആള്‍' എന്ന് വിശേഷിപ്പിച്ച ദുല്‍ഖര്‍ , അവള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് ലോകത്തിലെ ഏറ്റവും മികച്ച കാര്യമെന്നും കൂട്ടിച്ചേര്‍ത്തു.

ക്യാമറയില്‍ പകര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള എന്നാല്‍ കൂടെ യാത്ര ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള തന്റെ പ്രിയപ്പെട്ട മകള്‍ക്ക് ജന്മദിനാശംസകള്‍ എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. മകള്‍ മറിയത്തെ 'ചെറിയ വലിയ ആള്‍' എന്ന് വിശേഷിപ്പിച്ച താരം, അവള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് ലോകത്തിലെ ഏറ്റവും മികച്ച കാര്യമെന്നും കൂട്ടിച്ചേര്‍ത്തു.

ക്യാമറയില്‍ പകര്‍ത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചെറിയ ആളിന്, കൂടെ യാത്ര ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള ചെറിയ ആളിന്, സമയം ചെലവഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ചെറിയ ആളിന്, എന്റെ ഏറ്റവും പ്രിയപ്പെട്ട ചെറിയ വലിയ ആളിന് ഒമ്പതാം പിറന്നാള്‍ ആശംസകള്‍.

മറിയത്തിന്റെ നിരവധി ചിത്രങ്ങളും ദുല്‍ഖര്‍ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വെളിവാക്കുന്നതായിരുന്നു ഇത്തവണത്തെ ദുല്‍ഖറിന്റെ ഹൃദ്യമായ കുറിപ്പ്. 

2017 മെയ് അഞ്ചിനാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയ്ക്കും മകള്‍ മറിയം പിറന്നത്. ദുല്‍ഖര്‍ മാത്രമല്ല, മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തന്റെ പ്രിയപ്പെട്ട കൊച്ചുമകള്‍ക്കായി സമയം മാറ്റിവെക്കാറുണ്ട്. വല്യുപ്പയുടെ മടിയിലിരിക്കുന്ന മറിയത്തിന്റെ ചിത്രങ്ങള്‍ മുന്‍പും സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. മമ്മൂട്ടിയുടെ കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ മറിയത്തിനും ആരാധകര്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുണ്ട്. മമ്മൂട്ടി കുടുംബത്തിലെ ഈ കുഞ്ഞുതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കും എന്നും വലിയ താല്പര്യമാണ്.

നസ്രിയ ഫഹദ്, ടോവിനോ തോമസ്, രമേശ് പിഷാരടി, വിനയ് ഫോര്‍ട്ട് തുടങ്ങിയ മലയാള താരങ്ങള്‍ക്ക് പുറമെ തെന്നിന്ത്യന്‍ താരങ്ങളായ ശ്രുതി ഹാസന്‍, പൂജ ഹെഗ്‌ഡെ, മൃണാള്‍ ഠാക്കൂര്‍ എന്നിവരും ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ മറിയത്തിന് സ്‌നേഹം അറിയിച്ച് എത്തിയിട്ടുണ്ട്. 

Read more topics: # മറിയം
dulquer salmaan daughter maryam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES