ബാലതാരമായും അവതാരകയായുമെല്ലാം മലയാളികളുടെ പ്രിയങ്കരിയായി മാറിയ കൊച്ചു താരമാണ് മീനാക്ഷി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷിയുടെ എസ്എസ്എൽസി പരീക്ഷ ഫലം പുറത്ത് വന്നത്. ഒരു ബി പ്ലസും ബാക്കി എ പ്ലസുമാണ് മീനുട്ടി കരസ്ഥമാക്കിയിരിക്കുന്നത്.
മീനാക്ഷി പരീക്ഷ ഫലം രസകരമായ ഒരു ക്യാപ്ഷനൊപ്പമാണ് പങ്കുവെച്ചിരിക്കുന്നത്. ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്’ എന്നാണ് കുറിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് മീനാക്ഷിക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. മീനാക്ഷി പത്താം ക്ലാസ് പാസായിരിക്കുന്നത്. മീനാക്ഷിയുടെ യഥാർത്ഥ പേര് അനുനയ അനൂപ് എന്നാണ്. ഫിസിക്‌സിനാണ് മീനാക്ഷിക്ക് ബി പ്ലസ് ലഭിച്ചത്.
മീനാക്ഷി അഭിനയലോകത്തേക്ക് രണ്ടാം വയസിലാണ് എത്തിയത്. സ്‌കൂളിൽ പോകുന്നതുപോലെയാണ് ഷൂട്ടിങ്ങിനു പോകുന്നതെന്ന് മീനാക്ഷി അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.