Latest News

മോഹന്‍ലാല്‍ പൊലീസ് ഓഫിസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം പിറന്നത് സംഘട്ടന സംവിധായകന്റെ സഹായമില്ലാത; തിയേറ്ററുകളെ ഇളക്കിമറിച്ച ലൂസിഫറിലെ മറ്റൊരു മാസ് രംഗത്തിന്റെ പിറവി എങ്ങനെയെന്ന് കാണാം

Malayalilife
topbanner
 മോഹന്‍ലാല്‍ പൊലീസ് ഓഫിസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം പിറന്നത് സംഘട്ടന സംവിധായകന്റെ സഹായമില്ലാത; തിയേറ്ററുകളെ ഇളക്കിമറിച്ച ലൂസിഫറിലെ മറ്റൊരു മാസ് രംഗത്തിന്റെ പിറവി എങ്ങനെയെന്ന് കാണാം

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയത ലൂസിഫറിലെ മികച്ച ഓരോ രംഗങ്ങളുടെയും പിന്നാമ്പുറ വീഡിയോകള്‍ ഓരോന്നായി അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ഏറെ കൈയ്യടി കിട്ടിയ സീനായിരുന്നു മോഹന്‍ലാല്‍ പൊലീസ് ഓഫിസറുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന രംഗം.

ജോണ്‍ വിജയ് അവതരിപ്പിച്ച മയില്‍ വാഹനം എന്ന പൊലീസ് ഓഫിസര്‍ നായകനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന മാസ് രംഗത്തിന്റെ മേക്കിങ് വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ ഏറ്റവും ഒടുവിലായി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. സംഘട്ടന സംവിധായകന്റെ സഹായമില്ലാതെയാണ് പൃഥ്വിരാജ് ഈ രംഗം ഷൂട്ട് ചെയ്തത്.ലൂസിഫറിന്റെ 19-ാമത്തെ മേക്കിങ് വീഡിയോയാണിത്. മോഹന്‍ലാലിന് ഓരോ ചുവടുകളും പൃഥ്വി പറഞ്ഞു കൊടുക്കുന്നത് വീഡിയോയില്‍ കാണാം. നേരത്തേയും സിനിമയുടെ ചിത്രീകരണ രംഗങ്ങള്‍ പുറത്ത് വിട്ടിരുന്നു.

ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് എന്നിവരും പ്രധാന കഥാപാത്രങ്ങ്രളെ അവതരിപ്പിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

 

lucifer movie new making video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES