പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും സുഹൃത്തുമായ രമേഷ് പിഷാരടിക്ക് തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി ആശംസയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമയുമായുള്ള ബന്ധം വെച്ച് വോട്ട് ചോദിക്കേണ്ടെന്ന് പിഷാരടി തന്നോട് പറഞ്ഞിരുന്നതായും എന്നാല്‍ തന്റെ പ്രിയ സുഹൃത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങാതിരിക്കാന്‍ തനിക്ക് കഴിയില്ലെന്നും ധര്‍മജന്‍ വ്യക്തമാക്കി.
ധര്‍മജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: അപ്പൊ ഞാന്‍ പറഞ്ഞു 'എടാ ഞാന്‍ നിന്നേക്കാള്‍ മുന്‍പ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ്'' പിന്നെ ഞാന്‍ അവിടെ വരാതിരുന്നാല്‍ ആളുകള്‍ ചോദിക്കുകയും ചെയ്യും അവനെ കണ്ടില്ലല്ലോ അവനെവിടെയെന്ന് എന്നിരുന്നാലും ഞങ്ങള്‍ നാദിര്‍ഷ കോട്ടയം നസീര്‍ കലാഭവന്‍ ഷാജോണ്‍ കലാഭവന്‍ ജിന്റോ ഹരി പി നായര്‍ ഞങ്ങള്‍ ഒരുമിച്ച് പാലക്കാട് എത്തി ഒരു സ്റ്റേജ് ഷോ ചെയ്തു പൊളിച്ചടക്കി ഞങ്ങള്‍ തിരിച്ചുവന്നു. നന്മയുള്ള ആത്മാര്‍ത്ഥതയുള്ള ദീര്‍ഘ വീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകന്‍ സ്നേഹത്തോടെ പിഷൂന്റെ സ്വന്തം ധര്‍മ്മജന്‍ ബോള്‍ഗാട്ടി.