ഇത് എന്റെ സൂപ്പര്‍ മോഡല്‍; കണ്‍മണിയുടെ പുത്തന്‍ ചിത്രവുമായി മുക്ത

Malayalilife
topbanner
 ഇത് എന്റെ സൂപ്പര്‍ മോഡല്‍; കണ്‍മണിയുടെ പുത്തന്‍ ചിത്രവുമായി മുക്ത

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കണ്‍മണി എന്നു വിളിക്കുന്ന മുക്തയുടെ മകള്‍ കിയാരയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. 2015 ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയായി കണ്‍മണി എത്തി. 2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചത്.

കിയാര എന്ന് പേരുള്ള മകളെ കണ്‍മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്. കിയാരയുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും മുക്തയും റിമിടോമിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിനാല്‍ തന്നെ കണ്‍മണിയുടെ ആരാധകര്‍ക്ക് സുപരിചിതയാണ്.കിയാരയുടെ മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് മുക്ത ഇപ്പോള്‍. എന്റെ സൂപ്പര്‍ മോഡല്‍ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് മുക്ത കുറിക്കുന്നത്.

'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോര്‍ജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. 'ഗോള്‍', 'നസ്രാണി', 'ഹെയ്ലസാ', 'കാഞ്ചീപുരത്തെ കല്യാണം' തുടങ്ങി നിരവധി ചിത്രങ്ങളില്‍ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കള്‍ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററില്‍ എത്തിയ സിനിമ. കൂടത്തായിയിലൂടെ മടങ്ങിയെത്തിയപ്പോഴും മുക്തയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. 


 

Read more topics: # muktha ,# picture,# kiyara,# kanmai,# rimitomy
muktha shares a picture of kiyara

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES