നാടന്‍ വേഷങ്ങളിലൂടെയും നൃത്തത്തിലൂടെയും മലയാളികള്‍ ഏറ്റെടുത്ത നായികയാണ് നവ്യ. നന്ദനം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമില്‍ നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീട് മിനിസ്‌ക്രീനിലൂടെയായിരുന്നു താരത്തിന്റെ മടങ്ങി വരവ്. അവതാരകയുടെ റോളില്‍ മടങ്ങിയെത്തിയ നവ്യ എന്നാല്‍ പിന്നീട് അത് തനിക്ക ്പറ്റിയ പണിയല്ലെന്നും താന്‍ അഭിനേത്രിയാണെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ ശക്തമായ കഥാപാത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലേക്കും മടങ്ങിയെത്താനുളള തയ്യാറെടുപ്പിലാണ് താരം. ലോക്ഡൗണില്‍ ആലപ്പുഴയിലെ വീട്ടിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം നവ്യ ഉള്ളത്.മകന്‍ സായും നവ്യക്ക് ഒപ്പമുണ്ട്.
കുടുംബത്തോടൊപ്പം അത്തപൂവിട്ടതിന്റെയും ഓണം ആഘോഷിച്ചതിന്റെയും ചിത്രങ്ങള്‍ നവ്യ പങ്കുവച്ച് എത്തിയിരുന്നു. അഭിനയിത്തില്‍ നിന്നും മാറി നിന്നപ്പോഴും നൃത്തം കൈവിടാതെ നവ്യ സൂക്ഷിച്ചിരുന്നു. തന്റെ ഗുരുനാഥന്റെ ചിത്രങ്ങളും നൃത്തം പഠിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ നവ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഗുരുനാഥന്റെ വീട്ടിലെ നായക്കുട്ടിയെ മടിയില്‍ വച്ച് ഓമനിക്കുന്നതിന്റെ വീഡിയോകളാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. പാലു കുടിക്കാനായി നല്‍കിയിട്ടും തിരികെ നവ്യയുടെ മടിയിലേക്ക് മടങ്ങി വന്ന് ചുരുണ്ട് കിടക്കുകയാണ് നായ്ക്കുഞ്ഞ്.