നമ്പര്‍ പ്ലേറ്റിലും മമ്മുക്ക തരംഗം; കാനഡയില്‍ സ്വന്തമാക്കിയ കാറിന് മമ്മൂക്കയുടെ പേര് വാങ്ങി മധുരാജ നിര്‍മ്മാതാവ്; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച് നെല്‍സണ്‍ ഐപ്പ്            

Malayalilife
topbanner
നമ്പര്‍ പ്ലേറ്റിലും മമ്മുക്ക തരംഗം; കാനഡയില്‍ സ്വന്തമാക്കിയ കാറിന് മമ്മൂക്കയുടെ പേര് വാങ്ങി മധുരാജ നിര്‍മ്മാതാവ്; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച് നെല്‍സണ്‍ ഐപ്പ്             

പുതിയ കാറിന് മമ്മൂട്ടിയുടെ പേര് നല്‍കി മധുരരാജ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്. തന്റെ ഫേസ്ബുക്കിലൂടെ യാണ് മമ്മൂട്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ കാര്‍ വാങ്ങിയ ചിത്രം പങ്കുവെച്ചത്. കാനഡയിലെ കിയയുടെ ഷോറൂമില്‍ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. 

നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. കടുത്ത മമ്മൂട്ടി ആരാധകന്‍ കൂടിയാണ് നെല്‍സണ്‍.മധുര രാജ കൂടാതെ ചാട്ടുളി എന്ന സിനിമയും നെല്‍സണ്‍ നിര്‍മ്മിച്ചിട്ടുണ്ട്.

2012ല്‍ ദിലീപ് നായകനായി എത്തിയ മിസ്റ്റര്‍ മരുമകന്‍ ആണ് ആദ്യ നിര്‍മ്മാണ സംരഭം. ഇതിന് ശേഷമാണ് 2018ല്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചാട്ടുളി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
2010ല്‍ പുറത്തിറങ്ങിയ 'പോക്കിരി രാജ' എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയാണ് മധുരരാജ എത്തിയത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് മമ്മൂട്ടി എത്തിയത്.
 

Read more topics: # മമ്മൂട്ടി
new cars number plate mammooty

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES