പ്രിയാ വാര്യരോടുള്ള സോഷ്യല്‍ മീഡിയ കലിപ്പ്; അഡാര്‍ ലൗ കൂവിതോല്‍പ്പിക്കുമെന്ന് ഭീഷണി..! നിറകണ്ണുകളോടെ സംവിധായകന്‍ ഒമര്‍ ലുല്ലു

Malayalilife
 പ്രിയാ വാര്യരോടുള്ള സോഷ്യല്‍ മീഡിയ കലിപ്പ്; അഡാര്‍ ലൗ കൂവിതോല്‍പ്പിക്കുമെന്ന് ഭീഷണി..! നിറകണ്ണുകളോടെ സംവിധായകന്‍ ഒമര്‍ ലുല്ലു

പ്രിയാ വാര്യര്‍ നായികയായി എത്തുന്ന അടാര്‍ ലൗ ഈ മാസം പതിനാലിന് റിലീസിനൊരുങ്ങുമ്പോള്‍ സിനിമയെ കൂവിതോല്‍പ്പിക്കുമെന്ന ഭീഷണികളുമായി സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചരണം. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സിനിമയുടെ ഡീഗ്രേഡിങ്ങിനെതിരെ സംവിധായകന്‍ ഒമര് ലുല്ലു തന്നെയാണ് രംഗത്തെത്തിയത്. സിനിമയെ കൂവി തോല്‍പ്പിക്കുമെന്ന് ഭീഷണികളുണ്ടെന്നും നിരന്തരം സോഷ്യല് മീഡിയയില്‍ ഡീഗ്രേഡിങ് നടത്തുകയാണെന്നും ഒമര്‍ലുലുല്ലു പറയുന്നു. 


കണ്ണിറുക്കല്‍ കൊണ്ട് വൈറലയാ ചിത്രമാണ് ഒമര്‍ ലുല്ലുവിന്റെ അഡാര് ലൗ, ചിത്രത്തിലെ കണ്ണിറുക്കല്‍ രംഗത്തോടെ കരിയര്‍ മാറിമറിഞ്ഞത് പ്രിയാ വാര്യര്‍ക്കായിരുന്നു. സിനിമ ഫെബ്പുവരി 14ന് റിലീസിനൊരുങ്ങുബോള്‍ പടം പൊട്ടിക്കും എന്ന ഭീഷണികള്‍ ഉണ്ടെന്ന്  സംവിധായകന്‍ ഒമര്‍ ലുലു വെളിപ്പെടുത്തിയിര്കകുകയാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രീകരിക്കുന്ന ഒരു അഡാര്‍ ലൗ ഫെബ്രുവരി പതിനാലിന് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം പൊട്ടുമെന്നും, ചിത്രം റിലീസ് ചെയ്യുമ്‌ബോള്‍ കൂവി തോല്‍പ്പിക്കുമെന്നുമുള്ള കമന്റുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നതെന്നും അത് വേദനാജനകമാണെന്നും സംവിധായകന്‍ പറയുന്നു.

ഒമര്‍ ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെ:-

പ്രിയപ്പെട്ട സുഹൃത്തുക്കളെ എന്റെ മൂന്നാമത്തെ ചിത്രം ഒരു അഡാര്‍ ലവ് ഫെബ്രുവരി 14 ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഈ ചെറിയ ചിത്രത്തിന് ഇത്രയും വലിയ രീതിയില്‍ ജനപ്രീതി നേടിത്തന്നതിനു നിങ്ങളോരോരുത്തരോടും നന്ദി പറയുന്നു. അതേ സമയം ഒരു വലിയ വിഭാഗം ആളുകള്‍ ചിത്രത്തെ മനപൂര്‍വം ഡീ ഗ്രേഡ് ചെയ്യുന്നത് ഒരുപാട് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. ഏത് പ്രേമോഷന്‍ പോസ്റ്റിട്ടാലും. അതിന്റെ താഴെ ഈ പടം പൊട്ടും, ഞങ്ങള്‍ കൂവി തോല്‍പ്പിക്കും, പടം ഇറക്ക് കാണിച്ചു തരാം തുടങ്ങിയ കമന്റുകളാണ്.

വലിയ താരങ്ങള്‍ ഇല്ലാതെ പടം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു തുടക്കക്കാരന്‍ ആണ് ഞാന്‍. അതുകൊണ്ടു തന്നെ സിനിമ വിജയിപ്പിക്കാന്‍ അത്രയേറെ കഷ്ടപ്പാടുകള്‍ ഉണ്ട്. പുതുമുഖങ്ങളെ വെച്ച് വളരെ ചെറിരീതിയില്‍ ഒരു കൊച്ചു ചിത്രം. 5 ഭാഷകളിലായി 1200 തിയേറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്., ആദ്യമായാണ്. മലയാളത്തില്‍ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷയില്‍ ഒരുമിച്ച് റിലീസ് ചെയ്യപ്പെടുന്നത്.

ഇങ്ങനെയൊരു നേട്ടത്തിന്റ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനവും സന്തോഷവുമുണ്ട്. എന്നാല്‍ ഈ കാര്യം പറഞ്ഞു ഏത് പോസ്റ്റിട്ടാലും പോലും അതിന്റെ താഴെ തെറി വിളികളും പരിഹാസങ്ങളുമാണെന്നും സംവിധായകന്‍ പ്രതികരിക്കുന്നു. 

തെലുങ്കിലേയും കന്നടയിലേയും ചിത്രങ്ങള്‍ ഇവിടെ ഇറങ്ങുബോള്‍ നമ്മള്‍ മലയാളികള്‍ അവര്‍ക്കു കൊടുക്കുന്ന പിന്‍തുണയും സ്വീകാര്യതയും സ്വന്തം ഭാഷയിലെ ചിത്രങ്ങള്‍ക്കു കിട്ടാതെ പോകുന്നത് വേദനാജനകമാണ്.

സിനിമ ഇറങ്ങുന്നതിന് മുമ്ബ് ദയവു ചെയ്തു അതിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കരുത്. ഈ ചിത്രം നിങ്ങള്‍ക്കു ഇഷ്‌പ്പെടുകയാണങ്കില്‍ ഒരു മടിയും ഇല്ലാതെ അതിനെ സപ്പോര്‍ട്ട് ചെയ്തു വിജയിപ്പിക്കണം. എങ്കില്‍ ഇനിയും ഒരുപാട് പുതുമുഖങ്ങളെ വെച്ച് സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും പ്രചോദനമാകും. എല്ലാവരും മനസറിഞ്ഞു കൂടെനില്‍ക്കും എന്ന പ്രതീക്ഷയോടെ ഒമര്‍ ലുലു.

omar lulu about adar love movie degrading

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES