മലയാള സിനിമ പ്രേമികൾക്ക് റിയാലിറ്റി ഷോയിലൂടെ ഏറെ സുപരിചിതനായ കോറിയോഗ്രാഫറാണ് പ്രസന്ന മാസ്റ്റർ. നൃത്തച്ചുവടുകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സാധിക്കുകയും ചെയ്തു. പ്രസന്ന മാസ്റ്റർ തന്റെ കരിയറിൽ മൂന്ന് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ മമ്മൂട്ടിയുമൊത്ത് വര്‍ക്ക് ചെയ്ത അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് പ്രസന്ന മാസ്റ്റർ.
'ജോൺ എബ്രഹാം മുതലുള്ള താരങ്ങളെ നൃത്തം പഠിപ്പിച്ചിട്ടുണ്ട്. മമ്മൂക്കയ്ക്ക് നൃത്തം ചെയ്യാൻ അറിയില്ലെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ മമ്മൂക്ക നന്നായി ഡാൻസ് കളിക്കും. അദ്ദേഹത്തിന്റെ ശരീരപ്രകൃതിക്കനുസരിച്ച് നൃത്തം ചെയ്യാൻ അദ്ദേഹത്തിനറിയാം.മമ്മൂക്കയ്ക്ക് നൃത്തം ചെയ്യാന്‍ അറിയില്ലെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ മമ്മൂക്ക നന്നായി ഡാന്‍സ് കളിക്കും. അദ്ദേഹത്തിന്റെ ശരീരപ്രകൃതിക്കനുസരിച്ച് നൃത്തം ചെയ്യാന്‍ അദ്ദേഹത്തിനറിയാം.’‘മമ്മൂക്കയെ മനസിലാക്കി അതിനിണങ്ങുന്ന ചുവടുകള്‍ പറഞ്ഞ് കൊടുത്ത് ചെയ്യിപ്പിക്കണം. ഞാന്‍ ആരെയാണോ നൃത്തം പഠിപ്പിക്കാന്‍ പോകുന്നത് അയാളെ നിരീക്ഷിച്ച ശേഷമാണ് പാട്ടിനും അയാള്‍ക്കും ഇണങ്ങുന്ന രീതിയില്‍ നൃത്തം കംമ്പോസ് ചെയ്യുന്നത്.
'എനിക്ക് കൊറിയോഗ്രാഫർ എന്ന നിലയിൽ ശ്രദ്ധ കിട്ടി തുടങ്ങിയത് കാക്കകുയിൽ ചെയ്ത ശേഷമാണ് അതിനാൽ ഞാനെന്നും പ്രിയദർശൻ സാറിനോടും മോഹൻലാൽ സാറിനോടും കടപ്പെട്ടിരിക്കും. ''ബോളിവുഡിലേക്ക് കൊണ്ടുപോയതും പ്രിയൻ സാറാണ്. റിയാലിറ്റി ഷോകളിൽ വന്ന് പിള്ളേര് തകർക്കുന്ന കാണുമ്പോൾ തോന്നാറുണ്ട് എന്റെ കാലത്ത് എനിക്ക് ഇങ്ങനെയുള്ള സ്റ്റേജുകൾ കിട്ടിയിരുന്നെങ്കിൽ ഞാൻ വേറെ ലെവലായി പോയേനെയെന്ന്.'