Latest News

ദൈവം ഞങ്ങള്‍ക്ക് തന്ന നിധി;മാലാഖയോട് ഞങ്ങള്‍ തേടിയ ചോദ്യത്തിനുള്ള ഉത്തരം; ഇസക്കുട്ടന്റെ മാമോദീസയില്‍ പ്രിയ ധരിച്ച അനാര്‍ക്കലിയിലെ രഹസ്യം

Malayalilife
ദൈവം ഞങ്ങള്‍ക്ക് തന്ന നിധി;മാലാഖയോട് ഞങ്ങള്‍ തേടിയ ചോദ്യത്തിനുള്ള ഉത്തരം; ഇസക്കുട്ടന്റെ മാമോദീസയില്‍ പ്രിയ ധരിച്ച  അനാര്‍ക്കലിയിലെ രഹസ്യം

സിനിമാ ലോകത്തെ താരങ്ങളാൽ സമ്പന്നമായിരുന്നു കുഞ്ചാക്കോ ബോബൻ പ്രിയ ദമ്പതികൾക്ക് കാത്തിരുന്ന് കിട്ടിയ കൺമണിയുടെ മാമോദിസ. കഴിഞ്ഞ ഞായറാഴ്‌ച്ച നടന്ന ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോഴും സോഷ്യൽമീഡിയയിൽ നിറഞ്ഞ് നില്ക്കുന്നു. എന്നാൽ അതിൽ പ്രിയ അണിഞ്ഞ അനാർക്കലിയിലും നിറഞ്ഞത് കാത്തിരുന്ന് ദൈവം നലകിയ കൺമണിയോടുള്ള സ്‌നേഹം ആണെന്നതാണ് പുതിയ ചർച്ച.

ചടങ്ങിൽ പ്രിയ ഓഫ് വൈറ്റ് നിറത്തിലുള്ള അനാർക്കലിയായിരുന്നു അണിഞ്ഞത്.വസ്ത്രത്തിന്റെ ഡിസൈനിംഗിന്റെ മേന്മയാണ് കൂടുതലാളുകളും ശ്രദ്ധിച്ചത്. എന്നാൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്,ആ അനാർക്കലിയിൽ കൊത്തിവെച്ച വാചകങ്ങൾ.

ഈ സുന്ദര സുദിനം നിന്റെ ജീവിതത്തിലെ ആത്മീയ യാത്രയുടെ ആരംഭമാണ്. പതിനാല് വർഷത്തെ കാത്തിരിപ്പ്. നീയാണ് ഞങ്ങളുടെ പ്രാർത്ഥനയ്ക്കുള്ള മറുപടി മാലാഖക്കുഞ്ഞേ, ദൈവം നിനക്ക് എല്ലാ സന്തോഷങ്ങളും നൽകട്ടെ, അപ്പയും അമ്മയും നിന്നെ സ്നേഹിക്കുന്നു ഇസ

പ്രിയയ്ക്കും ചാക്കോച്ചനും ഇസഹാക്കിനോട് പറയാനുണ്ടായിരുന്ന വാചകങ്ങളായിരുന്നു അത്. ഡിസൈന്മാരായ 'മരിയ ടി മരിയമാരുടെ' അമരക്കാരി ടിയ ഒരു പ്രമുഖമാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രിയ ഏറ്റവും ഡിമാന്റ് ചെയ്ത ഒരു കാര്യം മെറ്റീരിയലിൽ തുന്നിവെയ്ക്കേണ്ട ഈ സന്ദേശത്തെക്കുറിച്ചായിരുന്നെന്നും ടിയ പറഞ്ഞു

ഡിസൈനർമാരായ മരിയ.ടി.മരിയ ആണ് അനാർക്കലി ഒരുക്കിയത്. മാമോദീസയ്ക്ക് ഒരു മാസം മുൻപാണ് ഓർഡർ ലഭിക്കുന്നത്. മണിക്കൂറുകളോളം ചെലവഴിച്ചാണ് ഡിസൈനിങ് ടീം ഇതെല്ലാം തുന്നിച്ചേർത്തത്. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ടി ആൻഡ് എം പ്രിയയുടെ അനാർക്കലിക്ക് പിറകിലെ രഹസ്യം വെളിപ്പെടുത്തിയത്

ജോർജറ്റിന്റെ പ്ലെയിൻ മെറ്റീരിയലിൽ ഗോൾഡൻ, സിൽവർ ത്രെഡ് വർക്ക് അനാർക്കലിയെ മനോഹരമാക്കി. സിൽവർ-ഗോൾഡൻ കട്ട് ബീഡുകളുമായി ലഖ്‌നൗ ചിക്കൻകാരി വർക്ക് സ്‌കർട്ടിനെ സുന്ദരമാക്കി. സറി ത്രെഡ് ഫ്‌ളവേഴ്‌സും സ്ഫടികം പോലുള്ള മുത്തുകളുമാണ് ദുപ്പട്ടയെ മനോഹരമാക്കിയത്. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത എമറൾഡും പോൽക്കി ഡയമണ്ട്‌സും ചേർത്തതാണ് പ്രിയ ധരിച്ച മാല.

പള്ളിയിൽ നടന്ന ചടങ്ങിന് ശേഷം അതിഥികൾക്കായി പ്രത്യേക സത്കാരം ഒരുക്കിയിരുന്നു. മമ്മൂട്ടി കുടുംബ സമേതമാണ് സത്കാരത്തിൽ പങ്കെടുക്കാൻ എത്തിയത്. ദുൽഖറും അമാലും കുഞ്ഞും എത്തിയിരുന്നു. ദിലീപും കാവ്യയും പള്ളിയിൽ നടന്ന ചടങ്ങുകളിൽ പങ്കെടുക്കുകയാണ് ചെയ്തത്.

 

 

priya kunchacko son baptism day anarkali special

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES