Latest News

എന്റെ ഏറ്റവും ആദ്യത്തെ പ്രണയം.. സുന്ദരിയായ എന്റെ ഉമ്മച്ചിയ്ക്ക് ജന്മദിനാശംസകള്‍;പതിവുമുടക്കാതെ ഉമ്മ സുല്‍ഫത്തിന് ആശംസയുമായി ദുല്‍ഖര്‍

Malayalilife
 എന്റെ ഏറ്റവും ആദ്യത്തെ പ്രണയം.. സുന്ദരിയായ എന്റെ ഉമ്മച്ചിയ്ക്ക് ജന്മദിനാശംസകള്‍;പതിവുമുടക്കാതെ ഉമ്മ സുല്‍ഫത്തിന് ആശംസയുമായി ദുല്‍ഖര്‍

മമ്മൂട്ടിയുടെ പ്രിയപത്നി, ദുല്‍ഖര്‍ സല്‍മാന്റെ സ്നേഹനിധിയായ ഉമ്മിച്ചി സുല്‍ഫത്തിന്റെ ജന്മദിനമാണിന്ന. മനോഹരമായ ഫോട്ടോയ്ക്കൊപ്പം ഉമ്മിച്ചിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍

എന്റെ ആദ്യത്തെ പ്രണയമായ എന്റെ സുന്ദരി ഉമ്മിച്ചിക്ക് ജന്മദിനാശംസകള്‍! ഉമ്മിച്ചിയെ ഞാന്‍ എന്നെന്നും സ്‌നേഹിക്കുന്നു,' എന്ന് ദുല്‍ഖര്‍ കുറിച്ചു. 

സിനിമയുടെ തിളക്കത്തിനപ്പുറം കുടുംബബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ദുല്‍ഖര്‍, പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങളും മറ്റ് വിശേഷദിനങ്ങളും ഒരിക്കലും മറക്കാറില്ല. ആ പതിവ് തെറ്റിക്കാതെ, തന്റെ ലോകമായ ഉമ്മിച്ചിയോടുള്ള ആഴത്തിലുള്ള സ്‌നേഹം ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍. 

ടൊവിനോ തോമസും മഞ്ജു വാര്യരുമടക്കം പല സെലിബ്രിറ്റികളും ഫോട്ടോയ്ക്കും പോസ്റ്റിനും ലൈക്കും കമന്റുമായി എത്തുന്നു. മിനിട്ടുകള്‍ക്കകം എണ്‍പത്തിയൊന്‍പതിനായിരത്തിലധികം ലൈക്കുകളാണ് ഫോട്ടോയ്ക്ക് വന്നത് എന്നതും ശ്രദ്ധേയം

തന്റെ ജീവിതത്തെയും വ്യക്തിത്വത്തെയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി ഉമ്മ സുല്‍ഫത്താണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പലപ്പോഴും അഭിമുഖങ്ങളില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അച്ഛന്‍ മമ്മൂട്ടി മലയാള സിനിമയുടെ തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് സഞ്ചരിക്കുമ്പോഴും, കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ്ണമായും ഏറ്റെടുത്ത് മക്കളെ മൂല്യബോധമുള്ള മനുഷ്യരായി വളര്‍ത്തിയെടുത്തത് സുല്‍ഫത്താണ്.

Read more topics: # ദുല്‍ഖര്‍
dulquer salmaan wishes his mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES