Latest News

ജിമ്മിലെ വര്‍ക്ക് ഔട്ടിനിടെ ഓര്‍ഡര്‍ ചെയ്ത രണ്ട് വാഴപ്പഴത്തിന്റെ ബില്ല് കണ്ട് ഞെട്ടി ബോളിവുഡ് നടന്‍; ചണ്ഡിഗഡിലുള്ള മാരിയറ്റ് ഹോട്ടലില്‍ രണ്ട് പഴത്തിന്റെ വില 442 രൂപ; നടന്‍ രാഹുല്‍ ബോസിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Malayalilife
 ജിമ്മിലെ വര്‍ക്ക് ഔട്ടിനിടെ ഓര്‍ഡര്‍ ചെയ്ത രണ്ട് വാഴപ്പഴത്തിന്റെ ബില്ല് കണ്ട് ഞെട്ടി ബോളിവുഡ് നടന്‍; ചണ്ഡിഗഡിലുള്ള മാരിയറ്റ് ഹോട്ടലില്‍ രണ്ട് പഴത്തിന്റെ വില 442 രൂപ; നടന്‍ രാഹുല്‍ ബോസിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ


ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സാധനങ്ങള്‍ക്ക് ഈടാക്കുന്ന വിലകളുടെ നേര്‍ക്കാഴ്ച്ച വ്യക്തമാക്കുന്ന ബോളിവുഡ് നടന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. ഒരു കിലോ റോബസ്റ്റ പഴത്തിന് മുപ്പത് മുതല്‍ നാല്‍പ്പത് രൂപവരെയാണ് സാധാരണഗതിയില്‍ വില എന്നിരിക്കെ രണ്ട് റോബസ്റ്റ പഴം ഫൈസ്റ്റാര്‍ ഹോട്ടലില്‍ നിന്ന് കഴിച്ച ബോളിവുഡ് നടന്‍  രാഹുല്‍ ബോസ് നല്കിയത് 442 രൂപയാണ്.

ചണ്ഡിഗഡിലെ ജെ ഡബ്ലു മാരിയറ്റ് ഹോട്ടലിലാണ് സംഭവം. ഹോട്ടലിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രണ്ട് വാഴപ്പഴത്തിന് രാഹുല്‍ ബോസ് ആവശ്യപ്പെട്ടത്. മുറിയിലെത്തുമ്പോഴേക്കും പഴം എത്തി. ഒപ്പം ബില്ലും. ജിഎസ്ടി ഉള്‍പ്പടെ 442.50 രൂപയാണ് വിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിശ്വസിക്കാനാകുമോയെന്ന അടിക്കുറിപ്പോടെ രാഹുല്‍ ബോസ് തന്നെയാണ് വീഡിയോ സാമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ബില്ല് കണ്ട് ശരിക്കും കണ്ണ് തള്ളിപ്പോയെന്ന് രാഹുല്‍ ബോസ് ട്വിറ്റര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
താന്‍ താമസിക്കുന്ന മുറിയുടെ മേന്മ പറഞ്ഞ് തുടങ്ങിയ രാഹുല്‍ ഒടുവില്‍ 442 രൂപയുടെ പഴത്തെ കുറിച്ച് പറഞ്ഞ് 'വെല്‍ ഡണ്‍ മാരിയറ്റ്' എന്ന വാചകത്തോടെയാണ് വീഡിയോ അവസാനിപ്പിച്ചത്.

ഇത്തരം കൊള്ളവില ഈടാക്കിയതിനെതിരെ താരത്തിന്റെ ആരാധകരും രംഗത്തു വന്നിട്ടുണ്ട്. പഴങ്ങള്‍ക്ക് ഇത്തരത്തില്‍ ജി.എസ്.ടി ഏര്‍പ്പെടുത്താനാകില്ലെന്നും ആരാധകര്‍ പറയുന്നു. സ്വര്‍ണം പൂശിയ പഴമാണോ ഇതെന്നും ഇതിന്റെ ഒരംശം വിലയ്ക്ക് പഴം നല്‍കാമെന്നുമൊക്കെയായിരുന്നു ആരാധകരുടെ പ്രതികരണം. എന്നാല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വന്‍ തുക കൊടുത്ത് റൂം ബുക്ക് ചെയ്യുന്ന നിങ്ങള്‍ക്ക് രണ്ട് പഴത്തിന് 442 രൂപ കൊടുത്താലെന്തെന്ന് ചോദിക്കന്നവരും ഉണ്ട്. ദില്‍ ധഡക്നെ ദോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് രാഹുല്‍ ബോസ്.

rahul bose shocked over banana bill at chandigarh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES