Latest News

അദ്ദേഹത്തിനെ വിവാഹം ചെയ്യാനും ആഗ്രഹം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നടി സായി പല്ലവി

Malayalilife
topbanner
അദ്ദേഹത്തിനെ വിവാഹം ചെയ്യാനും ആഗ്രഹം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ്  നടി സായി പല്ലവി

ൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. മലയാളത്തിലൂടെ ചുവട് വെച്ച് താരം ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കൈനിറയെ ആരാധകരാണ് നടിക്കുള്ളത്. ചിത്രത്തിനോടൊപ്പം തന്നെ സായ് പല്ലവിയുടെ നിലപാടുകളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമ പോലെ തന്നെ നടിയുടെ നിലപാടുകൾക്കും പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്. 2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി, 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത് . നിവിൻ പോളി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങൾ. സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ്‌ റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ൽ ദുൽഖർ സൽമാൻന്റെ നായിക ആയി കലി എന്ന ചിത്രത്തിലും അഭിനയിച്ചു. തെന്നിന്ത്യൻ സിനിമാലോകത്ത് കൈനിറയെ ആരാധകരുളള നടി തന്റെ ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ചെറുപ്പത്തിൽ അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതായും നടി പറയുന്നു. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറവലായിട്ടുണ്ട്.


സൂര്യയാണ് സായ് പല്ലവിയുടെ പ്രിയപ്പെട്ട താരം. നടിയുടെ വാക്കുകൾ ഇങ്ങനെയാണ്. ചെറുപ്പം മുതലെ സൂര്യയുടെ കുടുത്ത ആരാധികയായിരുന്നെന്നാണ് നടി അഭിമുഖത്തിൽ പറയുന്നത്. താൻ സൂര്യയുടെ ചിത്രങ്ങൾ കണ്ടാണ് വളർന്നത്. അതിനാൽ തന്നെ നടനോടൊപ്പം എൻജികെയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വളരെ സന്തോഷമായെന്നും നടി പറയുന്നു. ചിത്രീകരണ സമയത്ത് തനിക്ക് നൽകിയ നിർദ്ദേശത്തെ കുറിച്ചും സായ് പല്ലവി പറഞ്ഞിരുന്നു. ചെറുപ്പത്തിൽ തന്റെ പ്രിയപ്പെട്ട ഹീറോ സൂര്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും സായ് പല്ലവി പറയുന്നു. കൂടാതെ സൂര്യയോടുള്ള ക്രഷിനെ കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. 

2019ൽ സൂര്യ- സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമാണ് എൻജികെ. സൂര്യയ്ക്കും സായ് പല്ലവിക്കുമൊപ്പം ജഗപതി ബാബുവും രാകുൽ പ്രീത് സിങ്ങും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നന്ദ ഗോപാലൻ കുമാരനെന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ അധികം പ്രത്യക്ഷപ്പെടാത്ത താരം ലോക്ക് ഡൗൺ കാലം സജീവമായിരുന്നു. വീട്ടിലെ കാഴ്ചകളും യാത്ര ചിത്രങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുമായിരുന്നു. ആന്തോളജി വിഭാഗത്തിൽപ്പെട്ട പാവ കഥൈകളാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന സായ് പല്ലവിയുടെ ചിത്രം. നെറ്റ്ഫ്ലിക്സ് റിലീസായി എത്തിയ ചിത്രത്തിൽ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഊർ ഇരവ് എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിച്ചത്. റാണ നായകനായി എത്തുന്ന വിരാടപർവ്വമാണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. ദിവസങ്ങൾക്ക് മുൻപ് നടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു.

Read more topics: # sai pallavi ,# surya ,# crush ,# tamil
sai pallavi surya crush tamil

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES