Latest News

വോള്‍വോയുടെ ആഡംബര കാര്‍ വാങ്ങിയത് താനല്ല; പ്രചരിച്ചത് കാപ്പയുടെ നിര്‍മാതാവ് ഡോള്‍വിന്‍ കുരിയാക്കോസ് എടുത്ത വണ്ടി കൈമാറിയ ചിത്രം; കടുവയുടെ വിജയത്തെ തുടര്‍ന്ന് ആഡംബര കാര്‍ സ്വന്തമാക്കിയെന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥയുമായി  ഷാജി കൈലാസിന്റെ കുറിപ്പ്

Malayalilife
വോള്‍വോയുടെ ആഡംബര കാര്‍ വാങ്ങിയത് താനല്ല; പ്രചരിച്ചത് കാപ്പയുടെ നിര്‍മാതാവ് ഡോള്‍വിന്‍ കുരിയാക്കോസ് എടുത്ത വണ്ടി കൈമാറിയ ചിത്രം; കടുവയുടെ വിജയത്തെ തുടര്‍ന്ന് ആഡംബര കാര്‍ സ്വന്തമാക്കിയെന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥയുമായി  ഷാജി കൈലാസിന്റെ കുറിപ്പ്

ടുവ' ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്നാണ് ഷാജി കൈലാസ് വോള്‍വോ എസ് യു വി വാങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാലിപ്പോള്‍ ആ കാര്‍ താന്‍ വാങ്ങിയത് അല്ലെന്നുംപ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അറിയിച്ച് ഷാജി കൈലാസ് തന്നെ കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ്. തന്റെ സുഹൃത്തും  പുതിയ ചിത്രമായ 'കാപ്പ ' യുടെ നിര്‍മാതാവുമായ ഡോള്‍വിന്‍ കുരിയാക്കോസ് ആണ് വോള്‍വോ കാര്‍ വാങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

ഞാന്‍ 'കടുവ' യുടെ വിജയത്തെ തുടര്‍ന്ന് വോള്‍വോ കാര്‍ വാങ്ങിയതായ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . ഈ വാര്‍ത്ത ശരിയല്ല . ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ 'കാപ്പ ' യുടെ നിര്‍മാതാവ് ഡോള്‍വിന്‍ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. 

ഞാനതിന്റെ താക്കോല്‍ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എന്റെ സുഹൃത്ത് കൂടിയായ ഡോള്‍വിന്റെ ആഗ്രഹപ്രകാരമാണ് ഞാന്‍ താക്കോല്‍ ഡോള്‍വിന് കൈമാറിയത് . ഡോള്‍വിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ .

അതേസമയം, കടുവ ബോക്സോഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു. 50 കോടി ക്‌ളബില്‍ ഇടം നേടിയ ചിത്രം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടങ്ങിയിട്ടുണ്ട്.ജൂലൈ 15നാണ് 'കാപ്പ'യുടെ ചിത്രീകരണം ആരംഭിച്ചത്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ എന്നിവയുടെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്. സിനിമയില്‍ അപര്‍ണ ബാലമുരളിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ 'ശംഖുമുഖി' കഥയില്‍ നിന്നാണ് 'കാപ്പ'യുടെ പ്രമേയം എടുത്തിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ്.

 

shaji kailas fb post about the controversy in volvo car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES